മൃഗശാലയിൽ എത്തുന്ന വിനോദസഞ്ചാരികൾ ചിത്രങ്ങൾ പകർത്താൻ മത്സരിക്കുമ്പോൾ ദുരിതമനുഭവിക്കുന്നത് പാവം കടുവ. തായ്ലൻഡിലെ പട്ടായ മൃഗശാലയിലാണ് സംഭവം. വിനോദസഞ്ചാരികൾ കടുവയ്ക്കൊപ്പം നിന്ന് ചിത്രങ്ങൾ പകർത്തുന്പോൾ കടുവ ഗർജിക്കുന്ന ദൃശ്യങ്ങൾ ലഭിക്കുവാനായി വടി ഉപയോഗിച്ച് അവയെ ഉപദ്രവിക്കുന്നതാണ് ഏറെ ദയനീയമാകുന്നത്.
ഇരുന്പ് ചങ്ങലയിൽ കെട്ടിയിട്ടിരിക്കുന്ന കടുവയുടെ സമീപത്തും ശരീരത്തിനു മുകളിലും സന്ദർശകർ ഇരിക്കുന്പോൾ സമീപം നിൽക്കുന്ന ജീവനക്കാരിലൊരാൾ കൈയ്യിലുള്ള വടി ഉപയോഗിച്ച് കടുവയുടെ മുഖത്ത് കുത്തുന്നതാണ് ദൃശ്യങ്ങളിൽ.
ഇവിടെ എത്തുന്ന സന്ദർശകർക്കു ചിത്രങ്ങൾ പകർത്തുന്നതിനു വേണ്ടി എല്ലാ ദിവസവും ഈ കടുവ ദുരിതം അനുഭവിക്കുകയാണെന്ന് തായ്ലൻഡിലെ വൈൽഡ് ലൈഫ് ഫ്രണ്ട്സ് ഫൗണ്ടേന്റെ സ്ഥാപകനായ എഡ്വിൻ വിയെക് പറഞ്ഞു. അദ്ദേഹമാണ് ഈ ചിത്രങ്ങൾ പകർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
വീഡിയോ വൈറലായതിനെ തുടർന്ന് കടുവയെ അവിടെ നിന്നും മാറ്റിയെന്ന വിശദീകരണവുമായി മില്യണ്‍ ഇയേഴ്സ് സ്റ്റോണ്‍ പാർക്ക് ആൻഡ് പട്ടായ ക്രോക്കഡൈൽ ഫാമിന്റെ വക്താവ് രംഗത്തെത്തിയിട്ടുണ്ട്. മാത്രമല്,ല കടുവയോട് കാണിക്കുന്ന ക്രൂരതയ്ക്കെതിരെ നിരവധിയാളുകൾ രംഗത്തെത്തിയിട്ടുമുണ്ട്.