ജനിച്ചിട്ട് നാലാഴ്ച മാത്രം പ്രായം! ജീവന്‍ രക്ഷിച്ചയാളെ കാണാന്‍ എട്ടുവര്‍ഷമായി വീട്ടിലെത്തുന്ന അണ്ണാന്‍; ഒരു അപൂര്‍വ സൗഹൃദത്തിന്റെ കഥ

ജ​നി​ച്ചി​ട്ട് നാ​ലാ​ഴ്ച മാ​ത്രം പ്രാ​യ​മു​ള്ള ഒ​രു അ​ണ്ണാ​ൻകു​ഞ്ഞി​നെ ആ​ക്ര​മി​ച്ച് അ​വ​ശ​നാ​ക്കി മ​ര​ണ​ത്തി​ന്‍റ പ​ടി​വാ​തി​ൽ​ക്ക​ൽ ഉ​പേ​ക്ഷി​ച്ചി​ട്ട് ഒ​രു മൂ​ങ്ങ പോ​കു​ന്പോ​ൾ അ​വ​ൻ തീ​ർ​ത്തും നി​സ​ഹാ​യ​നാ​യി​രു​ന്നു. എ​ന്നാ​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ടി​രി​ക്കു​ന്ന​വ​രു​ടെ മു​ന്പി​ൽ ദൈ​വം പ​ല വി​ധ​ത്തി​ലും എ​ത്തു​മെ​ന്ന വാ​ക്കി​നെ സ​ത്യ​മാ​ക്കു​ന്ന വി​ധ​മാ​ണ് പി​ന്നീ​ട് ന​ട​ന്ന ഓ​രോ സം​ഭ​വ​വും.

2009 ഒ​ക്ടോ​ബ​റി​ൽ അ​മേ​രി​ക്ക​യി​ലെ സൗ​ത്ത് ക​രോ​ലി​ന​യി​ലെ ഗ്രീ​ൻ​വി​ല്ലെ കൗ​ണ്ടി​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. മൂ​ങ്ങ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ശ​രീ​ര​മാ​സ​ക​ലം പ​രി​ക്കേ​റ്റു മ​ര​ണ​ത്തെ മുന്നിൽ കണ്ട അ​ണ്ണാ​ൻകു​ഞ്ഞി​നെ ആ​ദ്യം ക​ണ്ടെ​ത്തി​യ​ത് വ​നംവ​കു​പ്പി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രാ​ണ്.

അ​വ​ർ അ​ണ്ണാ​ൻ കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ലെ മു​റിവു​ക​ളി​ൽ മ​രു​ന്നു വ​ച്ചു​കെ​ട്ടി. തു​ട​ർ​ന്ന് മൃ​ഗസംരക്ഷകയായ ബ്രാ​ൻ​ഡ്‌ലി​യു​ടെ പ​ക്ക​ൽ അ​ണ്ണാ​നെ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. സ​ന്തോ​ഷപൂ​ർ​വം അ​ണ്ണാൻകുഞ്ഞി​ന്‍റെ പ​രി​ച​ര​ണം സ്വീ​ക​രി​ച്ച അ​വ​ർ അതിന് ബെ​ല്ല എ​ന്ന പേ​ര് ന​ൽ​കി. മു​റി​വു​ക​ൾ ഭേ​ദ​മാ​യെ​ങ്കി​ലും വ​സ​ന്ത​കാ​ലം വ​രു​ന്ന​തു വ​രെ ബെ​ല്ല​യെ കൂ​ടെക്കൂട്ടി. ഇ​ത്ത​ര​ത്തി​ൽ പ​രി​ക്കേ​റ്റ് കി​ട​ന്നി​ട​ത്തു നി​ന്നും ര​ക്ഷ​പെ​ടു​ത്തി​യ മൂ​ന്ന് അ​ണ്ണാന്മാ​ർ ബ്രാ​ൻ​ഡ്‌ലി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ലാ​റി, മോ, ​കേ​ർ​ലി എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​വ​രു​ടെ പേ​രു​ക​ൾ.

ബെ​ല്ല​യെ പ​രി​ച​രി​ക്കാ​ൻ ആ​രം​ഭി​ച്ച​പ്പോ​ൾ ത​നി​ക്ക് പ്ര​ത്യേ​ക​ത​ക​ളൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നാ​ണ് ബ്രാ​ൻ​ഡ്‌ലി പ​റ​യു​ന്ന​ത്. കാ​ര​ണം ഇ​ത്ത​ര​ത്തി​ൽ ധാ​രാ​ളം അ​ണ്ണാന്മാ​രെ പ​രി​ച​രി​ച്ചി​രു​ന്ന​തു കൊ​ണ്ട് ബെ​ല്ല​യ്ക്കും അ​ത്ര​മാ​ത്രം പ​രി​ഗ​ണ​ന​യെ ന​ൽ​കി​യി​രു​ന്നു​ള്ളു.

മാ​ത്ര​മ​ല്ല ആ​രോ​ഗ്യം വീ​ണ്ടെ​ടു​ത്തു ക​ഴി​യു​ന്പോ​ൾ കാ​ട്ടി​ൽ തു​റ​ന്നുവി​ടു​ന്ന അ​ണ്ണാന്മാ​ർ പി​ന്നെ ഇ​വ​രു​ടെ പ​ക്ക​ൽ തി​രി​ച്ചെ​ത്തി​യി​ട്ടു​മി​ല്ല. 2010 ഏ​പ്രി​ലി​ലാ​ണ് ഈ ​നാ​ലു അ​ണ്ണാൻകുഞ്ഞുങ്ങളെയും ബ്രാ​ൻ​ഡ്‌ലി കൂ​ട്ടി​ൽ നി​ന്നും തു​റ​ന്നു വി​ടു​ന്ന​ത്. കു​റ​ച്ചു കാ​ലം നാ​ല് അ​ണ്ണാന്മാരും തിരികെ വീ​ട്ടി​ലേ​ക്കു വ​രു​മാ​യി​രു​ന്നു​വെ​ങ്കി​ലും അ​വ​ർ കു​റ​ച്ചു നാ​ളു​ക​ൾ​ക്കു ശേ​ഷം അ​ത് അ​വ​സാ​നി​പ്പി​ച്ചു. എ​ന്നാ​ൽ അ​ങ്ങ​നെ പോ​കാ​ൻ ബെ​ല്ല മാ​ത്രം ഒ​രു​ക്ക​മ​ല്ലാ​യി​രു​ന്നു.

ബ്രാ​ൻ​ഡ്‌ലി​യെ തേ​ടി എ​ന്നുമെത്തു​ന്ന ബെ​ല്ല വീ​ട്ടി​ലെ ഡൈ​നിം​ഗ് ടേ​ബി​ളി​ലും ജ​നാ​ല​യി​ലും ബ്രാ​ൻ​ഡ്‌ലി​യു​ടെ​യും ഭ​ർ​ത്താ​വ് ജോ​ണി​ന്‍റെ​യും മ​ടി​യി​ലും തോ​ളി​ലും ക​യ​റി​യി​രു​ന്ന് സ​മ​യം ചി​ല​വ​ഴി​ക്കും. മാ​ത്ര​മ​ല്ല ജോ​ണ്‍ വീ​ട്ടി​ലേ​ക്കു വ​രു​ന്പോ​ൾ ബെ​ല്ലയ്ക്കു​ള്ള ഭ​ക്ഷ​ണ സാ​ധന​ങ്ങ​ളു​മാ​യാ​ണ് വ​രു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും ജോ​ണി​നെ കാ​ത്ത് ബെ​ല്ല വാ​തി​ൽ​ക്ക​ൽ നി​ൽ​ക്കാ​റു​ണ്ടെ​ന്നും ബ്രാ​ൻ​ഡ്‌ലി പ​റ​യു​ന്നു.

ക​ഴി​ഞ്ഞ എട്ടു​വ​ർ​ഷ​ങ്ങ​ളാ​യി ബെ​ല്ല തങ്ങ​ളു​ടെ ഒ​രു കു​ടും​ബാം​ഗ​മാ​ണെ​ന്നാ​ണ് ഇവർ പ​റ​യു​ന്ന​ത്. ക​ഴി​ഞ്ഞ ഏ​ട്ടു വ​ർ​ഷ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​നു​ഷ്യ​നും അ​ണ്ണാ​നും ത​മ്മി​ലു​ള്ള ഈ അ​പൂ​ർ​വ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Related posts