ഇറ്റലിയിൽ വിവാഹിതരായ ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും ബോളിവുഡ് താരം അനുഷ്ക ശർമയും ഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ഒരുക്കിയ വിരുന്ന് താരങ്ങളാൽ സമ്പന്നമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ നിരവധി പ്രമുഖരാണ് ചടങ്ങിൽ എത്തിയത്. എന്നാൽ സോഷ്യൽമീഡിയായുടെ കണ്ണെത്തിപ്പെട്ടത് മറ്റൊരാളിലായിരുന്നു. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന്റെ മകൻ സൊരാവർ ആയിരുന്നു അത്.
അനുഷ്കയുടെ മടിയിലിരുന്ന് ഉറങ്ങുന്ന സൊരാവറിന്റെ ചിത്രമാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയായൽ വൈറലായി മാറിയത്. മാത്രമല്ല, സരോവറിനും ധവാനുമൊപ്പം കോഹ്ലി നൃത്തം ചെയ്യുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയായിൽ വൈറലാകുകയാണ്. ഭാര്യ അയേഷായ്ക്കും മക്കൾക്കുമൊപ്പമാണ് ധവാൻ വിരുന്നിനെത്തിയത്.
പ്രമുഖ ഡിസൈനറായ സബ്യസാചി മുഖർജി രൂപകല്പന ചെയ്ത വസ്ത്രങ്ങളണിഞ്ഞാണ് വിരുഷ്ക ദന്പതിമാർ വിരുന്നിനെത്തിയത്. ഏകദേശം 500 പേരെയായിരുന്നു സത്കാരത്തിന് ക്ഷണിച്ചിരുന്നത്. ഡിസംബർ 26ന് മുംബൈയിലും വിരുന്ന് ഒരുക്കിയിട്ടുണ്ട്.