മുംബൈ: യാത്രക്കാരിയെ മാനഭംഗപ്പെടുത്തിയ ടാക്സി ഡ്രൈവർ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് മുപ്പത്തിരണ്ടുകാരനായ ഡ്രൈവർ അറസ്റ്റിലായത്.
ഈ മാസം പത്തൊൻപതിനായിരുന്നു കേസിനാസ്പദായ സംഭവം. കാശിമിരയിൽനിന്നു താനെയിലേക്കു പോകാനായി ടാക്സിയിൽ കയറിയ യുവതിയാണ് ആക്രമിക്കപ്പെട്ടത്. വജ്രേശ്വരിയിലെ വിജനമായ പ്രദേശത്ത് കാർ എത്തിയപ്പോൾ ഇയാൾ യുവതിയെ മാനഭംഗപ്പെടുത്തുകയായിരുന്നു. കൂടാതെ, യുവതിയുടെ പണവും പഴ്സും മൊബൈൽ ഫോണും ഡ്രൈവർ മോഷ്ടിക്കുകയും ചെയ്തു. ഇതിനുശേഷം യുവതിയെ വഴിയിലുപേക്ഷിച്ച് ഡ്രൈവർ കടന്നു.
പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ പോലീസ് സുരേഷ് പി. ഗോസാവി എന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുന്‍പ് ഒരു ഓണ്‍ലൈൻ ടാക്സി സർവീസുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്ന ഗോസാവി അടുത്തിടെ ഇവരിൽനിന്ന് ഓർഡറുകൾ സ്വീകരിച്ചിരുന്നില്ല.