ന്യൂഡൽഹി: കറാച്ചി പോലീസ് വെബ്സൈറ്റിൽ ഇന്ത്യൻ ഹാക്കർമാരുടെ ആക്രമണം. മല്ലു സൈബർ സോൾജിയേഴ്സാണ് ആക്രമണം നടത്തിയതെന്നാണു റിപ്പോർട്ടുകൾ.
പാക്കിസ്ഥാൻ സൈറ്റിൽ നുഴഞ്ഞുകയറിയ ഇന്ത്യൻ ഹാക്കർമാർ വെബ്സൈറ്റിൽ വന്ദേമാതരം എന്നു കുറിച്ചു. കുറച്ചു സമയത്തിനുശേഷം മാത്രമാണ് കറാച്ചി പോലീസിന് ഇതു സംബന്ധിച്ചു വിവരം ലഭിച്ചത്. തൊട്ടുപിന്നാലെ സൈറ്റ് തിരിച്ചുപിടിക്കാൻ സാങ്കേതിക ഉദ്യോഗസ്ഥർക്കായി. ഇത്രയും സമയം, വെബ്സൈറ്റിൽ വന്ദേമാതരം ആലാപനം തുടരുകയായിരുന്നു.
കഴിഞ്ഞ വർഷം ഇതേസമയം, ഇന്ത്യൻ സൈറ്റുകൾക്കു നേരെ പാക് ഹാക്കർമാർ ആക്രമണം നടത്തിയിരുന്നു.