ഓട്ടോസ്പോട്ട്/ഐബി
മാരുതി സുസുകിയുടെ ബെസ്റ്റ് സെല്ലിംഗ് പട്ടികയിലുള്ള സെലേറിയോയുടെ ക്രോസ്-ഹാച്ച് മോഡലാണ് സെലേറിയോ എക്സ്. നാലു വേരിയന്റുകളിൽ ഓട്ടോമാറ്റിക്, മാന്വൽ ട്രാൻസ്മിഷനിലെത്തുന്ന സെലേറിയോ എക്സിൽ പഴയ മോഡലിനെ അപേക്ഷിച്ച് കൂടുതൽ ഫീച്ചറുകൾ ഉൾക്കൊള്ളിക്കാൻ മാരുതിക്കു കഴിഞ്ഞിട്ടുണ്ട്.
മാറ്റം മുഖത്ത്
മാറ്റം രൂപത്തിൽത്തന്നെ തുടങ്ങുന്നു. സാധാരണ ഹാച്ച്ബാക്കിനെ പ്രതിനിധാനം ചെയ്യുന്ന പഴയ രൂപം ഇപ്പോൾ ക്രോസ് ഓവർ സ്റ്റൈലിലേക്ക് മാറിയിട്ടുണ്ട്. വശങ്ങളിൽ വീൽ ആർച്ചുകളിൽ ബ്ലാക്ക് പ്ലാസ്റ്റിക് ക്ലാഡിംഗുകളും കറുത്ത പുതിയ അലോയ് വീലുകളും പിന്നിൽ സിൽവർ സ്കഫ് പ്ലേറ്റും പ്രധാന പ്രത്യേകതകളാണ്. ബംബറിനും ഹെഡ്ലാന്പിനും ഇടയിൽ ഫോഗ് ലാന്പിനെ ആവരണം ചെയ്ത് ബ്ലാക്ക് ക്ലാഡിംഗുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നത് വാഹനത്തിന്റെ സ്റ്റൈലിഷ് ഭാവം ഉയർത്തുന്നു. പുതിയ ഹണി കോന്പ് രൂപത്തിലുള്ള ഗ്രില്ലും മുഖത്തിന് മാറ്റുകൂട്ടുന്നുണ്ട്. കൂടാതെ റൂഫ് റെയിലുകൾ, ഡോർ ഹാൻഡിലുകൾ, ഒൗട്ട്സൈഡ് റിയർവ്യൂ മിററുകൾ എന്നിവയിലും കറുപ്പിന്റെ മാസ്മരിക അഴക് ചേർന്നിട്ടുണ്ട്.
കറുപ്പു നിറഞ്ഞ കാബിൻ
കറുപ്പിന്റെ അഴക് ഉള്ളിലും പ്രകടമാണ്. കറുത്ത സീറ്റുകളിൽ ഓറഞ്ച് പൈപ്പിംഗാണ് പ്രധാന ആകർഷണം.
എൻജിൻ
998 സിസി 1.0 ലിറ്റർ മൂന്നു സിലിണ്ടർ കെ10ബി പെട്രോൾ എൻജിൻ 67 ബിഎച്ച്പി പവറിൽ 90 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 5 സ്പീഡ് ഓട്ടോമാറ്റിക്, മാന്വൽ ഗിയർ ബോക്സുകളിൽ ലഭ്യം.
സുരക്ഷ
ഡ്രൈവർസൈഡ് എയർബാഗ്, എൻജിൻ ഇമ്മൊബിലൈസർ, സെൻട്രൽ ലോക്കിംഗ്, ചൈൽഡ് സേഫ്റ്റി ലോക്ക്, ഹെഡ്ലാന്പ് ബീം അഡ്ജസ്റ്റർ എന്നിവ ബേസ് മോഡൽ മുതലും പാസഞ്ചർ എയർബാഗ്, എബിഎസ് എന്നിവ രണ്ടാം വേരിയന്റ് മുതലും പവർ ഡോർ ലോക്ക്, ഒൗട്ട്സൈഡ് റിയർവ്യൂ മിററുകളിൽ ടേണിംഗ് ഇൻഡിക്കേറ്റർ, റിയർ വൈപ്പർ എന്നിവ ടോപ്പ് എൻഡ് മോഡലുകളിലും.
കംഫർട്ട്
മികച്ച നിലവാരത്തിലുള്ള എയർ കണ്ടീഷണിംഗ് സിസ്റ്റം, ഹീറ്റർ, 12 വോൾട്ട് പവർ സോക്കറ്റ്, കപ്പ് ഹോൾഡറുകൾ ആദ്യ വേരിയന്റുകൾ മുതൽ ഒരുക്കിയിട്ടുണ്ട്. ടോപ് എൻഡ് വേരിയന്റിൽ ഇവയ്ക്കൊപ്പം സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ്, സ്റ്റിയറിംഗ് മൗണ്ടഡ് ഓഡിയോ, കീലെസ് എൻട്രി, ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ് എന്നിവ സുഖകരമായ യാത്ര സമ്മാനിക്കുന്നു.
കമ്യൂണിക്കേഷൻ
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ, ഇന്ധനം കുറഞ്ഞാൽ, ഡോർ അടയ്ക്കാതിരുന്നാൽ ഒക്കെ സൂചന നല്കുന്ന വാണിംഗ് സംവിധാനം.
ഇൻഫോടെയ്ൻമെന്റ്
മ്യൂസിക് സിസ്റ്റം, സിഡി/ഡിവിഡി പ്ലെയർ, സ്പീക്കറുകൾ, റേഡിയോ, യുഎസ്ബി കണക്ടിവിറ്റി, ബ്ലൂടൂത്ത് സപ്പോർട്ട്.
മൈലേജ്: മാന്വൽ 23.1 , ഓട്ടോമാറ്റിക് 23.1
വില: ` 4.72 – 5.58 ലക്ഷം