ഇന്ത്യയിലെ നഗരവാസികൾ ഈ വർഷം ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. ആവശ്യം അനുസരിച്ച് ഭക്ഷണം റസ്റ്റന്റുകളിൽ നിന്നും കൃത്യസമയത്ത് അളുകൾക്ക് എത്തിച്ചുകൊടുക്കുവാനായി വികസിപ്പിച്ചെടുത്തിരിക്കുന്ന ആപ്ലിക്കേഷനായ സ്വിഗ്ഗിയുടെ കണക്കനുസരിച്ചാണ് ഈ വർഷം ഇന്ത്യൻ ജനത ഏറ്റവും കൂടുതൽ ആവശ്യപ്പെട്ട അഞ്ചു ഭക്ഷണങ്ങളിൽ ബിരിയാണി മുൻപന്തിയിലെത്തിയിരിക്കുന്നത്.
മസാല ദോശ, ബട്ടർ നാൻ, തന്തൂരി റൊട്ടി, പനീർ ബട്ടർ മസാല എന്നിവയാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്ന മറ്റ് നാല് വിഭവങ്ങൾ. ഇന്ത്യയിലെ പ്രധാനപ്പെട്ട ഏഴു നഗരങ്ങളായ മുംബൈ, ന്യൂഡൽഹി, ഹൈദരാബാദ്, ബംഗളൂരു, പൂന, ചെന്നൈ, കോൽക്കത്ത എന്നീ നഗരങ്ങളെ ഉൾപ്പെടുത്തിയാണ് കണക്കെടുപ്പ് നടത്തിയത്. പിന്നാലെ ബർഗർ, ചിക്കൻ, കേക്ക്, മോമോസ് എന്നീ ഭക്ഷണ വിഭവങ്ങളും പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഭക്ഷണം ഓണ്‍ലൈനിൽ ബുക്ക് ചെയ്ത് കഴിക്കുന്ന സംസ്കാരം ഇന്ത്യൻ ജനതയിൽ വർധിക്കുന്നുണ്ടെന്നും ഈ കണക്കുകൾ സൂചിപ്പിക്കുന്നു. കാരണം ഈ വർഷം ഒരാൾ ഓണ്‍ലൈനായി ഭക്ഷണം ഓർഡർ ചെയ്തത് 1,415 തവണയാണ്. മസാല ദോശ, ഇഡലി, വട എന്നിവ പ്രഭാത ഭക്ഷണത്തിനും ഉച്ചയ്ക്കും രാത്രിക്കുമായി ചിക്കൻ ബിരിയാണി, മട്ടണ്‍ ബിരിയാണി, വെജിറ്റബിൾ ബിരിയാണി പനീർ ബട്ടർമസാല, മസാല ദോശ,ദാൽ മക്കാനി, ചിക്കൻ ഫ്രൈഡ് റൈസ് എന്നിവയുമാണ് തെരഞ്ഞൈടുത്തിരിക്കുന്നത്.
കാപ്പി സമയത്ത് ആളുകളുടെ ഇഷ്ട വിഭവങ്ങൾ പാവ് ബജി, ഫ്രഞ്ച് ഫ്രൈസ്, സമോസ, ചിക്കൻ റോൾ, ചിക്കൻ ബർഗർ, ഭേൽ പൂരി എന്നിവയാണ്.