അടൂർ: നെല്ലിമുകൾ സംസ്ഥാന പാതയിൽ തടി ലോറി അപകടത്തിൽപ്പെട്ടതിനേത്തുടർന്ന് അഞ്ച് മണിക്കൂർ ഗതാഗതം സ്തംഭിച്ചു. അടൂർ – ശാസ്താംകോട്ട സംസ്ഥാന പാതയിൽ നെല്ലിമുകൾ ജംഗ്ഷനിൽ ഇന്നലെ പുലർച്ചെ മൂന്നിനാണ് ലോറി അപകടത്തിൽപെട്ടത്.
നെല്ലിമുകൾ പാലത്തിനു സമിപ മുള്ള വെള്ളിശേരി പുരയിടത്തിൽനിന്നു കൊല്ലത്തേക്ക് കൂറ്റൻ തടികൾ കൊണ്ടു പോകവേ നെല്ലിമുകൾ ജംഗ്ഷനിൽ ലോറിയുടെ മുൻഭാഗം ഉയർന്നു തടികൾ സമീപത്തെ പോസ്റ്റിൽ കുരുങ്ങുകയായിരുന്നു.
അടൂരിൽനിന്നു അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് മുൻവശം ഉയർന്ന ലോറി താഴെയിറക്കിയത്. അമിതഭാരം കയറ്റിയതാണ് ലോറി നിയന്ത്രണം വിടാൻ കാരണമായതെന്നു ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.