ഓഖിദുരന്തത്തെക്കുറിച്ച് വിലയിരുത്താൻ കേന്ദ്ര സംഘത്തിന്‍റെ സന്ദർശനം തുടങ്ങി; തിരുവനന്തപുരം , കൊച്ചി എന്നിവടങ്ങളിൽ രണ്ട് സംഘങ്ങളായാണ് ദുരന്ത പ്രദേശങ്ങൾ സന്ദർശിക്കുന്നത്

തി​രു​വ​ന​ന്ത​പു​രം: ഓ​ഖി ദു​ര​ന്ത​ത്തെ​ക്കു​റി​ച്ച് വി​ല​യി​രു​ത്താ​നും ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കാ​നും കേ​ന്ദ്ര ​സം​ഘ​മെ​ത്തി. രാ​വി​ലെ 8.45 ഓ​ടെ​യാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​രവ​കു​പ്പ് അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ബി​പി​ൻ മാ​ലി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം എ​ത്തി​യ​ത്. കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്നാ​ട്ടി​ലെ​യും ഓ​ഖി ദു​രി​തബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ കേന്ദ്ര സംഘം സ​ന്ദ​ർ​ശി​ക്കും.

ഓഖി നാശം വിതച്ച വിഴിഞ്ഞത്തേക്ക് സംഘം പുറപ്പെട്ടു. ഇവിടുത്തെ സന്ദർശനത്തിന് ശേഷം പൂന്തുറയിലെ തീരപ്രദശത്തും എത്തി സംഘം നാശനഷ്ടങ്ങൾ വിലയിരുത്തും. കൊച്ചിയിലും സംഘത്തിന്‍റെ പരിശോധനയുണ്ട്. രണ്ടു സംഘങ്ങളായാണ് ഇവർ ദുരിത മേഖലകൾ സന്ദർശിക്കുന്നത്.

കളക്ടർ കെ.വാസുകി ഉൾപ്പടെയുള്ള ഉന്നത ഉദ്യോഗസ്ഥർ കേന്ദ്ര സംഘത്തെ അനുഗമിക്കുന്നുണ്ട്. കേന്ദ്ര സംഘത്തിന്‍റെ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് തീരപ്രദേശങ്ങളിൽ ഒരുക്കിയിരിക്കുന്നത്. നേരത്തെ ഇവിടെയുണ്ടായ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് സുരക്ഷ.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഓ​ഖി ദു​രി​ത ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ ദു​രി​താ​ശ്വാ​സ പാ​ക്കേ​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ല​ത്തീ​ൻ അ​തി​രൂ​പ​ത​യും നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു

Related posts