ചാകാന്‍ പേടിയില്ലാത്തതുകൊണ്ട് ഞാന്‍ ഇനിയും പറയും! ഈ സിനിമ കണ്ടില്ലെങ്കില്‍ നഷ്ടം അയാള്‍ക്കല്ല, കേരളമേ നിനക്കായിരിക്കും; ആഷിഖ് അബുവിനെ പുകഴ്ത്തി സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്ത്

ആഷിഖ് അബു സംവിധാനം ചെയ്ത് ഇപ്പോള്‍ തിയേറ്ററുകളില്‍ പ്രദര്‍ശനം നടന്നുകൊണ്ടിരിക്കുന്ന ചിത്രം മായാനദിയ്‌ക്കെതിരെ നിരവധി പ്രചാരണങ്ങള്‍ സോഷ്യല്‍മീഡിയവഴി നടന്നുവരികയാണ്. ആഷിഖ് അബുവിന്റെ ഭാര്യ നടി റിമ കല്ലിങ്കല്‍ മമ്മൂട്ടി നായകനായ ചിത്രത്തെ വിമര്‍ശിച്ച പാര്‍വതിയെ അനുകൂലിച്ചതാണ് മമ്മൂട്ടി ആരാധകരെക്കൊണ്ട് ആഷിഖ് അബുവിന്റെ ചിത്രത്തിനെതിരെ പ്രചാരണം നടത്താന്‍ പ്രേരിപ്പിച്ചത്. എന്നാലിപ്പോഴിതാ ആഷിക് അബു സംവിധാനം ചെയ്ത മായാനദിയെ പ്രശംസിച്ചു കൊണ്ട് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയിരിക്കുന്നു.

മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്നാണ് മായാനദിയെ താന്‍ വിളിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് സനല്‍ കുമാര്‍ പറയുന്നു. മായാനദി തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍ നഷ്ടം ആഷിക് അബുവിനല്ലെന്നും കേരളത്തിലെ പ്രേക്ഷകര്‍ക്കാണെന്നും സനല്‍ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. സനല്‍ കുമാര്‍ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

മായാനദിയെകുറിച്ച് ഇനിയും എഴുതിയാല്‍ ആളുകള്‍ എന്നെ കൊല്ലുമോ എന്ന് പേടിയുണ്ട്. പക്ഷെ ചാകാന്‍ അത്ര പേടിയില്ലാത്തത്കൊണ്ട് ഇനിയും എഴുതും. മലയാളത്തിലെ ആദ്യത്തെ പൊളിറ്റിക്കലി വിജിലന്റ് സിനിമ എന്ന് അതിനെ വിളിക്കാനാണ് എനിക്ക് തോന്നുന്നത്. ഇന്നത്തെ മലയാളി മാസ് മനസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി സസൂക്ഷ്മം കൊത്തിയെടുത്ത സിനിമ. അതൊരു കലാശില്പം എന്ന നിലയില്‍ എവിടെ എന്ന് ചോദിച്ചാല്‍ പദ്മരാജന്റെ തൂവാനത്തുമ്പികള്‍ക്കും താഴെ പ്രിയദര്‍ശന്റെ ചിത്രത്തിനും മുകളില്‍ എന്നാണ് പറയാന്‍ തോന്നുന്നത്. (എന്റെ അഭിപ്രായമാണ്. അത്രമാത്രം വില കല്പിച്ചാല്‍ മതി)

പക്ഷെ വാണിജ്യ സിനിമ എന്ന കലാരൂപം പുരുഷാരത്തെ എങ്ങനെയൊക്കെ വാര്‍ത്തെടുക്കാന്‍ കെല്പുള്ളതാണ് എന്ന ഉറച്ച ധാരണയുടെയും തങ്ങള്‍ അത്തരം ഒരു വാര്‍ത്തെടുക്കല്‍ നടത്തുമ്പോള്‍ തങ്ങള്‍ക്കിഷ്ടമില്ലാത്ത രീതിയില്‍ നടത്തില്ല എന്ന ഉത്തമ ബോധ്യത്തിന്റെയും അടിസ്ഥാനത്തില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും എത്തിച്ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് നാം ഇപ്പോള്‍ കാണുന്ന ഈ മനോജ്ഞ സിനിമ ഉണ്ടായിട്ടുള്ളതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ഇത്രേം പൊളിറ്റിക്കല്‍ കറക്ട്നെസ് നമുക്ക് വേണോ ജിഗീഷ് കുമാരന്‍ അത് കലയെ കൊല്ലില്ലേ.

ക.ജെ സജു നിങ്ങള്‍ ചോദിച്ചെക്കാം വാണിജ്യ സിനിമയില്‍ കല ഉണ്ടോ എന്ന്. യെസ്, വാണിജ്യ സിനിമയും വില്‍ക്കുന്നത് കല തന്നെയാണ്. പദ്മരാജന് ഇല്ലാതെ പോയതും ആഷിഖ് അബു പെട്ടുപോയതുമായ സംഗതിയുടെ പേരാണ് deliberate attempt of being politically correct. നല്ലതാണോ? അല്ല! വേണ്ടതാണോ? അതെ! നിറയെ അച്ചാര്‍ കുടിച്ച് അവശയായിരിക്കുന്ന ഈ അവസ്ഥയിലും ഞാന്‍ പറയും ഈ സിനിമ മലയാള വാണിജ്യ സിനിമയ്ക്കു അവശ്യ സിനിമയാണ്. തിയേറ്ററില്‍ പോയി കണ്ടില്ലെങ്കില്‍… നഷ്ടം അയാള്‍ക്കല്ല കേരളമേ നിനക്കു.. പക്ഷെ ആഷിഖ്.. Dont bother about being politically correct! You are an artist! Fuck political correctness- Ummaah

 

 

Related posts