അമിതാഭ് ബച്ചന്റെ മകൻ എന്ന മേൽവിലാസമുണ്ടായിട്ടും അഭിനയശേഷിയുണ്ടായിട്ടും ബോളിവുഡിൽ ഒന്നാം നിരയിലെത്താൻ അഭിഷേക് ബച്ചന് സാധിച്ചില്ല. എന്നാൽ ഇപ്പോൾ അഭിഷേകിന് ബോളിവുഡിൽ മികച്ച കരിയർ സൃഷ്ടിച്ചെടുക്കാൻ ഒരാൾ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്.
അത് മറ്റാരുമല്ല അഭിഷേകിന്റെ ഭാര്യ ഐശ്വര്യാ റായിയാണ്. സൽമാൻ ഖാന്റെ മാനേജരായിരുന്ന രേഷ്മ ഷെട്ടിയെയാണ് ഐശ്വര്യ ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ശ്രദ്ധയോടെ സിനിമകൾ തെരഞ്ഞെടുക്കാനും മറ്റും അഭിഷേകിനെ രേഷ്മ ഷെട്ടി സഹായിക്കും.
മെട്രിക്സ് ഇൻഡ്യ എന്റർടെയിൻമെന്റിന്റെ മാനേജിംഗ് ഡയറക്ടറാണ് ഇപ്പോൾ രേഷ്മ. എന്തായാലും സഞ്ജയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രത്തിൽ അഭിഷേക് ആണ് നായകൻ എന്നാണ് പുതിയ വാർത്തകൾ. ഐശ്വര്യയുടെ പുതിയ നീക്കം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് ബച്ചൻ കുടുംബം.