പാലുകൊടുത്ത കൈക്കുതന്നെ കടിച്ചു..! വീട്ടിലെ രാജവെമ്പാലയുടെ കടിയേറ്റ് 14കാരനു ദാരുണാന്ത്യം

വ​ള​ർ​ത്തുപാമ്പിന്‍റെ ക​ടി​യേ​റ്റ് പ​തി​നാ​ലു​കാ​ര​ൻ മ​രി​ച്ചു. ഇ​ന്തോ​നേ​ഷ്യ​യി​ലെ ജാ​വ​യി​ലു​ള്ള ബ​ന്തൂ​ങ്ങ് സ്വ​ദേ​ശി​യാ​യ അ​റി​ൽ ആണ് മ​രി​ച്ച​ത്. നി​ര​വ​ധി വ​ള​ർ​ത്തു​പാ​ന്പു​ക​ളു​ള്ള വീ​ട്ടി​ൽ ആ​രു​മി​ല്ലാ​തി​രു​ന്ന സ​മ​യ​ത്ത് രാ​ജ​വെ​ന്പാ​ല​യെ ക​ളി​പ്പി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അറിലിനു ക​ടി​യേ​റ്റ​ത്.

രാ​ജ​വെ​ന്പാ​ല എ​ന്താ​ണ് ചി​രി​ക്കാ​ത്ത​തെ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് അ​റി​ൽ വാ​ട്ട്സ​പ്പി​ൽ സ്റ്റാ​റ്റ​സാ​യി ആ​ദ്യ​ത്തെ ചി​ത്രം പ​ങ്കു​വെ​ച്ച​ത്. നാ​ലു മി​നി​ട്ടു​ക​ൾ​ക്ക് ശേ​ഷം അ​റി​ൽ രാ​ജ​വെ​ന്പാ​ല​യു​ടെ ക​ടി​യേ​റ്റ ചി​ത്രം പ​ങ്കു​വെ​ച്ചു. മ​ര​ണ​ത്തി​നും ജീ​വി​ത​ത്തി​നും ഇ​ട​യി​ൽ എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ഇ​ത് പ​ങ്കു​വെ​ച്ച​ത്. ഇ​തെ​ല്ലാം ത​മാ​ശ​യാ​ണെ​ന്നാ​ണ് ചി​ത്ര​ങ്ങ​ൾ ക​ണ്ട സു​ഹൃ​ത്തു​ക്ക​ൾ വി​ചാ​രി​ച്ചി​രു​ന്ന​ത്. പി​ന്നാലെ, “ആ​രെ​ങ്കി​ലും എ​ന്‍റെ യ​ഥാ​ർഥ സു​ഹൃ​ത്തു​ക്ക​ളാ​ണെ​ങ്കി​ൽ എ​ന്നെ ര​ക്ഷി​ക്കു..’ എ​ന്ന സ്റ്റാ​റ്റ​സ് കണ്ടതോടെ സു​ഹൃ​ത്തു​ക്കൾ പാഞ്ഞെത്തി. അവർ എത്തുമ്പോഴേക്കും അ​റി​ൽ അ​വ​ശ​നാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​റി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

Related posts