ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) യിൽ ലയിപ്പിച്ച് അസോസ്യേറ്റ് ബാങ്കുകളുടെ ചെക്കുബുക്കുകൾ 31നു ശേഷം അസാധുവാകും. പകരം എസ്ബിഐയുടെ ചെക്കുബുക്കുകൾ ഉപയോഗിക്കണം. ലയിച്ച ബാങ്ക് ശാഖകളുടെ ഐഎഫ്എസ്സി കോഡിലും മാറ്റമുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ (എസ്ബിടി) അടക്കം ലയിച്ച ബാങ്കുകളിലെ ഇടപാടുകൾക്കു പുതിയ ചെക്ക് ബുക്കുകൾ അയച്ചുകൊടുത്തിട്ടുണ്ട്. കിട്ടാത്തവർ ശാഖയുമായി ബന്ധപ്പെടണം.
തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, മുംബൈ, ന്യൂഡൽഹി, കോൽക്കത്ത, ഹൈദരാബാദ്, പാറ്റ്ന, അഹമ്മദാബാദ്, ഭോപ്പാൽ, ചണ്ഡിഗഡ്, ജയ്പുർ, അമരാവതി, ലക്നൗ നഗരങ്ങളിലെ എസ്ബിഐ ശാഖകളുടെ പേരും കോഡും മാറിയിട്ടുണ്ട്. ഈ ശാഖകളിൽ അക്കൗണ്ടുള്ളവരും പുതിയ ചെക്കുബുക്ക് വാങ്ങണം.