അത്യാധുനികസംവിധാനം വേണം..!  മത്സ്യത്തൊഴിലാളികൾക്ക് ലൈഫ്ജാക്കറ്റും ബോട്ടുകളിൽ ജിപിഎസ് സൗകര്യം ഏർപ്പെടുത്തണമെന്ന് കേന്ദ്രസംഘത്തോട് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്കു അത്യാധുനിക സൗകര്യം ഏർപ്പെടുത്തണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഓഖി ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്രസംഘത്തോടാണ് കുമ്മനം ഇക്കാര്യം ആവശ്യപ്പെട്ടത്. മത്സ്യത്തൊഴിലാളികൾക്കു ലൈഫ്ജാക്കറ്റ് നൽകണമെന്നും ബോട്ടുകളിൽ ജിപിഎസ് സൗകര്യം ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മത്സ്യത്തൊഴിലാളികൾ പുരാതന മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. അതിനാൽ ദുരന്തത്തെ നേരിടാൻ സാധിച്ചില്ല. ഇതിനു പകരം അധുനിക സൗകര്യങ്ങൾ ലഭ്യമാക്കണമെന്നും മത്സ്യബന്ധനം ശാസ്ത്രിയമാക്കണമെന്നും കുമ്മനം കേന്ദ്രസംഘത്തോട് ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി ബിപിന്‍ മല്ലിക്കിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിൽ സന്ദർശനം നടത്തുന്നത്. ദുരിതാശ്വാസം , പുനർനിർമാണം , പുനരധിവാസം, മുന്നറിയിപ്പു സംവിധാനം എന്നിവയ്ക്കായി 7,340 കോടിയുടെ പാക്കേജാണ് സംസ്ഥാനസർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Related posts