ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നാണ് ഞെട്ടിക്കുന്ന ഒരു കൊലപാതക രഹസ്യം പുറത്താകുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിനടുത്ത് ബിജനോറിലെ അമിതാ കൗര്‍ എന്ന യുവതിയാണ് കമല്‍ ജിത്ത് എന്ന യുവാവിനാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. കമല്‍ ജിത്തിന്റെ അമ്മയുടെ അര്‍ധ സഹോദരിയാണ് അമിത. കമല്‍ ജിത്തും അമിതയും തമ്മില്‍ ദീര്‍ഘ നാളായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് അമിത നാല് മാസം ഗര്‍ഭിണിയാണെന്ന് കാര്യം ഇരുവരും അറിയുന്നത്. ഇതിനെ തുടര്‍ന്ന് ഉടന്‍ തന്നെ കല്യാണം കഴിക്കുവാനായി കമല്‍ജിത്തിന് മേല്‍ അമിത നിരന്തരം സമ്മര്‍ദ്ദം ചെലുത്തുവാന്‍ തുടങ്ങി.
വീട്ടില്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് കമല്‍ജിത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ നോക്കി. എന്നാല്‍ അമിതാ കൗര്‍ സമ്മതിച്ചില്ല. ഇതോടെ കാമുകിയെ ഒഴിവാക്കാന്‍ ഇയാള്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തു. ആത്മഹത്യ ചെയ്യാമെന്ന അമിതയെ പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിച്ചു. രണ്ടാമതായി താന്‍ കഴിച്ചോളം എന്നായിരുന്നു കമല്‍ ജിത്ത് അമിതയെ പറഞ്ഞ് വിശ്വസിപ്പിച്ചത്. മരുന്നിന്റെ ഫലമായി പെണ്‍കുട്ടിയുടെ ശരീരം തളരാന്‍ തുടങ്ങിയപ്പോള്‍ യുവാവ് ഒരു തുണി കൊണ്ട് പെണ്‍കുട്ടിയുടെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയതിന് ശേഷം മരത്തില്‍ കെട്ടിത്തൂക്കി.
പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അമിതയുടെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കമല്‍ ജിത്ത് പിടിയിലാവുന്നത്.