കൊച്ചി: ഭൂമി കൈയേറ്റ ആരോപണത്തിൽ ഗായകൻ എം.ജി ശ്രീകുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.
കൊച്ചി ബോൾഗാട്ടി പാലസിനു സമീപം ശ്രീകുമാർ കായൽ കൈയേറി അനധികൃതമായി കെട്ടിടം നിർമിച്ചെന്നാണു കേസ്. അന്വേഷണം നടത്തി ഫെബ്രുവരി 19നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദേശിച്ചു.
2010ൽ വാങ്ങിയ 11.50 സെന്റ് സ്ഥലത്ത് നിർമിച്ച കെട്ടിടമാണ് എം.ജി. ശ്രീകുമാറിനെ വെട്ടിലാക്കിയിരിക്കുന്നത്. എറണാകുളം വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല.