കസബ വിഷയം കുടുതല്‍ വഴിത്തിരിവുകളില്‍ എത്തി നില്‍ക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഐഎഫ്എഫ്കെ ചലച്ചിത്ര മേളയ്ക്ക് ഇടയില്‍ നടി പാര്‍വതി കസബ ചിത്രത്തെയും മമ്മൂട്ടിയെയും വിമര്‍ശിച്ചതാണ് വിവാദമായതും. പിന്നീട് ചലച്ചിത്രമേഖലയില്‍ ഉള്‍പ്പെടെയുള്ളവര്‍ തര്‍ക്കങ്ങളിലേയ്ക്കും വാക്‌പോരിലേയ്ക്കും കടന്നതും. സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നേരിടേണ്ടി വന്ന നടി ഒടുവില്‍ തനിക്കെതിരെയുള്ള വ്യക്തിഹത്യക്കും അധിക്ഷേപങ്ങള്‍ക്കും എതിരേ പോലീസില്‍ പരാതിപെട്ടു.
അന്വേഷണം ആരംഭിച്ച സൈബര്‍ സെല്‍ പ്രിന്റോ എന്നാ യുവാവിനെ അറസ്റ്റ് ചെയ്യുകയും ജാമ്യത്തില്‍ വിടുകയും ചെയ്തു. 67 എ പ്രകാരം ലൈംഗിക ചുവയുള്ള വാക്കുകള്‍ ഉള്‍പ്പെടുത്തിയെന്ന ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്ന പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി പ്രിന്റോയെ വെറുതെവിട്ടത്. ഈയവസരത്തിലാണ് തന്റെ ചിത്രത്തെ സപ്പോര്‍ട്ട് ചെയ്തു എന്ന കുറ്റത്തിന് അറസ്റ്റിലായ പ്രിന്റോയ്ക്ക് ഒരു വാഗ്ദാനവുമായി കസബയുടെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് രംഗത്തെത്തിയത്. പ്രിന്റോയ്ക്ക് ലോകത്തിന്റെ ഏത് കോണില്‍ വേണമെങ്കിലും ജോലി നല്‍കാമെന്നും താങ്കളുടെ മൊബൈല്‍ നമ്പര്‍ എന്റടുക്കല്‍ എത്തിച്ചാല്‍ മാത്രം മതിയെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിയാണ് പ്രിന്റോ.