പാവം രോഗികൾ എന്തുചെയ്തു..! പി​ജി ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക്; ഡോക്ടർമാരുടെ പെ​​​​ൻ​​​​ഷ​​​​ൻ പ്രാ​​​​യം സർക്കാർ ഉയർത്തിയതിൽ പ്രതിഷേധിച്ചാണ് സമരം

 

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ആ​​​​രോ​​​​ഗ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പെ​​​​ൻ​​​​ഷ​​​​ൻ പ്രാ​​​​യം കൂ​​​ട്ടി​​​യു​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു സം​​​​സ്ഥാ​​​​ന​​​​ത്തെ പി​​​​ജി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ ഇ​​​​ന്നു​​​​മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന വ്യാ​​​​പ​​​​ക​​​​മാ​​​​യി അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ക്കും. ഇ​​​​ന്ന് എ​​​​ല്ലാ സ​​​​ർ​​​​ക്കാ​​​​ർ മെ​​​​ഡി​​​​ക്ക​​​​ൽ കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ​​​​യും പി.​​​​ജി, സീ​​​​നി​​​​യ​​​​ർ റ​​​​സി​​​​ഡ​​​​ന്‍റ്സ് ഡോ​​​​ക്ട​​​​ർ​​​​മാ​​​​രും ഹൗ​​​​സ് സ​​​​ർ​​​​ജ​​​​ൻ​​​​മാ​​​​രും പ​​​​ഠി​​​​പ്പു​​​​മു​​​​ട​​​​ക്കി സ​​​​മ​​​​രം ന​​​​ട​​​​ത്തും.

സ​​​​മ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ അ​​​​ത്യാ​​​​ഹി​​​​തം, ലേ​​​​ബ​​​​ർ റൂം, ​​​​ഐ​​​​സി​​​​യു എ​​​​മ​​​​ർ​​​​ജ​​​​ൻ​​​​സി ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ തി​​​​യ​​​​റ്റ​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ സ​​​​മ​​​​ര​​​​മു​​​​ണ്ടാ​​​​കി​​​​ല്ല. എ​​​​ന്നാ​​​​ൽ, ഈ ​​​​സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​പ്പോ​​​​ൾ നി​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​വ​​​​ർ​​​​ക്കു പു​​​​റ​​​​മേ അ​​​​ധി​​​​ക ഡ്യൂ​​​​ട്ടി​​​​യാ​​​​യി ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ സേ​​​​വ​​​​നം അ​​​​നു​​​​ഷ്ഠി​​​​ക്കി​​​​ല്ല.

ക​​​​ഴി​​​​ഞ്ഞ വെ​​​​ള്ളി​​​​യാ​​​​ഴ്ച മ​​​​ന്ത്രി​​​​യും കേ​​​​ര​​​​ള മെ​​​​ഡി​​​​ക്കോ​​​​സ് ജോ​​​​യി​​​​ന്‍റ് ആ​​​​ക്‌​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ നേ​​​​താ​​​​ക്ക​​​​ളും ത​​​​മ്മി​​​​ൽ വി​​​​ഷ​​​​യം ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​രു​​​​ന്നു. അ​​​​ടു​​​​ത്ത മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്കാ​​​​മെ​​​​ന്ന ഉ​​​​റ​​​​പ്പാ​​​​ണു മ​​​​ന്ത്രി കെ.​​​​കെ ശൈ​​​​ല​​​​ജ അ​​​​ന്നു ന​​​​ല്കി​​​​യ​​​​ത്.

എ​​​​ന്നാ​​​​ൽ, ഈ ​​​​വി​​​​ഷ​​​​യം മ​​​​ന്ത്രി​​​​സ​​​​ഭാ​​​​യോ​​​​ഗ​​​​ത്തി​​​​ൽ ച​​​​ർ​​​​ച്ച​​​​യ്ക്കെ​​​​ടു​​​​ത്തി​​​​ല്ലെ​​​​ന്നും അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണു സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്കു നീ​​​​ങ്ങു​​​​ന്ന​​​​തെ​​​​ന്നും ആ​​​​ക്‌​​​​ഷ​​​​ൻ കൗ​​​​ണ്‍​സി​​​​ൽ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ.​​​​യു.​​​​ആ​​​​ർ. രാ​​​​ഹു​​​​ൽ പ​​​​റ​​​​ഞ്ഞു.

Related posts