തൊടുപുഴക്കാരെ വിറപ്പിച്ച കള്ളികൾ..! തിരക്കുള്ള ബസുകളിൽ മോഷണം നടത്തുന്നതിൽ വിദഗ്ദ്ധർ; ചോദ്യം ചെയ്യലിൽ തെളിഞ്ഞത് മൂന്നുകേസുകൾ

തൊ​ടു​പു​ഴ: ബ​സി​ൽ ക​യ​റി ക​വ​ർ​ച്ച പ​തി​വാ​ക്കി​യ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു സ്ത്രീ​ക​ളെ തൊ​ടു​പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് കെ ​പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ മു​ത്തു​മാ​രി, പാ​ണ്ഡി​യ​മ്മ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

‌സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വെ​ള്ള​ത്തൂ​വ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ ഇ​രു​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് തൊ​ടു​പു​ഴ​യി​ൽ വ​ച്ച് ബ​സി​ൽ നി​ന്നു പ​ണ​വും സ്വ​ർ​ണ​വും അ​പ​ഹ​രി​ച്ച മൂ​ന്നു കേ​സു​ക​ളി​ൽ പ്ര​തി​ക​ൾ ഇ​വ​രാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്.

ഇ​വ​രു​ടെ ചി​ത്രം ക​ണ്ട് തൊ​ടു​പു​ഴ എ​സ്ഐ വി.​സി വി​ഷ്ണു​കു​മാ​ർ ഇ​വ​രെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​ക​യാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പ് എ​ഴു​മു​ട്ടം സ്വ​ദേ​ശി കാ​ർ​ത്യാ​യ​നി​യു​ടെ 37 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ, കു​മാ​ര​മം​ഗ​ലം സ്വ​ദേ​ശി രേ​ഷ്മ​യു​ടെ 4000 രൂ​പ എ​ന്നി​വ ക​വ​ർ​ന്ന​ത് ഇ​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം തൊ​ടു​പു​ഴ കോ ​ഓ​പ്പ​റേ​റ്റീ​വ് സ്കൂ​ൾ ജീ​വ​ന​ക്കാ​രി മാ​യ​യു​ടെ കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന 1,65,000 രൂ​പ മോ​ഷ്ടി​ച്ച​തും ഇ​വ​രാ​ണ്. തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റി ക​വ​ർ​ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ പ​തി​വ്. പ​ണ​വും സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ട വീ​ട്ട​മ്മ​മാ​ർ ഇ​വ​രെ തി​രി​ച്ച​റി​ഞ്ഞു.

Related posts