അമ്മയുടെ അര്‍ധസഹോദരിയെ പ്രണയിച്ചു ഗര്‍ഭിണിയാക്കി; തന്നെ വിവാഹം കഴിക്കണമെന്ന് യുവതി ആവശ്യപ്പെട്ടപ്പോള്‍ യുവാവ് ചെയ്തത് കൊടും ക്രൂരത…

മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഒരു സംഭവമാണ് ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്നു പുറത്തുവരുന്നത്. കമല്‍ജിത്ത് എന്ന യുവാവ് തന്റെ അമ്മയുടെ അര്‍ധസഹോദരിയായ അമിതയുമായി പ്രണയത്തിലാകുകയായിരുന്നു. ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവില്‍ അമിത ഗര്‍ഭിണിയായി. താന്‍ നാലു മാസം ഗര്‍ഭിണിയാണെന്നറിഞ്ഞ അമിത തന്നെ വിവാഹം കഴിക്കണം എന്നു പറഞ്ഞു കമല്‍ ജിത്തിനെ നിരന്തരം നിര്‍ബന്ധിച്ചു. എന്നാല്‍ വീട്ടില്‍ സമ്മതിക്കില്ല എന്നു പറഞ്ഞ് കമല്‍ ജിത്ത് വിവാഹത്തില്‍ നിന്ന് ഒഴിയാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനെ അമിത വാശിപിടിച്ചതോടെ കമല്‍ ജിത്ത് അമിതയെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കമല്‍ ജിത്ത് അമിതയെ കൊണ്ട് വിഷം കഴിപ്പിക്കുകയായിരുന്നു. രണ്ടാമതു താന്‍ കഴിച്ചോളം എന്നായിരുന്നു ഇയാള്‍ യുവതിയോടു പറഞ്ഞിരുന്നത്. വിഷം ഉള്ളില്‍ ചെന്നതോടെ യുവതിയുടെ ശരീരം തളരാന്‍ തുടങ്ങി. ഈ സമയം ഒരു തുണി കൊണ്ട് അമിതയുടെ കഴുത്തു മുറുക്കി കൊലപ്പടുത്തിയ ശേഷം ശരീരം മരത്തില്‍ കെട്ടി തൂക്കുകയായിരുന്നു. മരണം ആത്മഹത്യ ആക്കാനായിരുന്നു ഈ ശ്രമം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ മരണം ആത്മഹത്യയല്ല എന്നു തെളിയുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്.

 

Related posts