പുതിയ ബന്ധത്തിന് പഴയ കാമുകന്‍ തടസമായി! അപകടമെന്ന് തെറ്റിദ്ധരിപ്പിച്ചത് കൊലപാതകമെന്ന് പോലീസ്; യുവാവിന്റെ മരണത്തിന് പിന്നില്‍ പൂര്‍വ്വ കാമുകിയും പുതിയ കാമുകനും

അപകടമെന്ന് സംശയിച്ചിരുന്ന യുവാവിന്റെ മരണം കൊലപാതകമെന്ന് റിപ്പോര്‍ട്ട്. പ്രഭാത സവാരിക്കിറങ്ങിയ 46 കാരനാണ് കഴിഞ്ഞ ദിവസം താനെയില്‍ കാറിടിച്ച് മരിച്ചത്. എന്നാല്‍ അതൊരു കൊലപാതകമായിരുന്നു എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

സംഭവത്തില്‍ അറസ്റ്റിലായിരിക്കുന്നതാവട്ടെ, ഇയാളുടെ മുന്‍ കാമുകിയും 45 കാരിയുമായ സ്ത്രീയും അവരേക്കാള്‍ 13 വയസ്സ് കുറവുള്ള നിലവിലെ കാമുകനും. ഇക്കഴിഞ്ഞ നവംബര്‍ 18 ന് നടന്ന സംഭവത്തില്‍ താനെയിലെ ആസാദ് നഗര്‍ നിവാസിയായ രാംജി ശര്‍മ്മയാണ് ഗുരുതരമായി പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയത്.

സംഭവത്തില്‍ അനേകം പുരുഷന്മാരുമായി ബന്ധമുള്ളതും അഞ്ചു മക്കളുടെ അമ്മയുമായ 45 കാരി സുമാരി യാദവും ടാക്സി ഡ്രൈവറായ കാമുകന്‍ 32 കാരനായ ജയപ്രകാശ് ചൗഹാനും അറസ്റ്റിലായി.

ആദ്യമൊക്കെ മൊഴി മാറ്റിയും മറിച്ചും പറഞ്ഞിരുന്ന ഇരുവരും നില്‍ക്കകള്ളിയില്ലാതയപ്പോള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു. സംഭവം അപകടമായിരുന്നില്ലെന്നും രണ്ടുപേരും ചേര്‍ന്ന് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നെന്നും ഇരുവരും പോലീസിനോട് സമ്മതിച്ചു.

മുന്‍ കാമുകനായ രാംജി ശര്‍മ്മയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ആയാളെ ഇല്ലാതാക്കിയതെന്നാണ് ഇവര്‍ പറഞ്ഞത്. ഇതൊരു അപകടമായി എഴുതിത്തള്ളപ്പെടുമെന്നാണ് ഇവര്‍ വിചാരിച്ചിരുന്നത്. എന്നാല്‍ കാര്‍ പെട്ടെന്ന് തന്നെ ചൗഹാന്‍ റിപ്പയര്‍ ചെയ്തതും കേസില്‍ പിതാവിന്റെ മുന്‍ കാമുകിയുടെ ഇടപെടല്‍ ശര്‍മ്മയുടെ മകന്‍ സംശയിക്കപ്പെട്ടതും സംഭവം അപകടമല്ല എന്ന് ഉറപ്പിക്കുകയായിരുന്നു.

പുരുഷന്മാരെ കറക്കി വീഴ്ത്തുന്നത് പതിവാക്കിയ സ്ത്രീയാണ് സുമാരിയെന്നും മുന്‍ കാമുകന്‍ പുതിയ ബന്ധങ്ങള്‍ക്ക് ശല്യമായി തുടങ്ങിയപ്പോഴാണ് അയാളെ കൊലപ്പെടുത്താന്‍ തീരുമാനമായതെന്നും പോലീസ് പറയുന്നു.

പഴയ കാമുകന്റെ ശല്യം ഒഴിവാക്കാന്‍ സുമാരി ഏര്‍പ്പാടാക്കിയതോ നിലവിലെ കാമുകനായ ജയപ്രകാശിനെ. നവംബര്‍ 18 ന് പ്രഭാതസവാരി നടത്തുന്നതിനിടെ അതിവേഗത്തില്‍ എത്തിയ കാര്‍ സുമാരിയുടെ പഴയ കാമുകനായ ശര്‍മ്മയെ ഇടിച്ചു വീഴ്ത്തിയ ശേഷം ഓടിച്ചു പോകുകയായിരുന്നു. പെട്ടെന്ന് തന്നെ കുഴഞ്ഞുവീണ ശര്‍മ്മ ഒരു മാസത്തോളം പരിക്കുകളുമായി കിടന്ന് കഴിഞ്ഞ ബുധനാഴ്ച മരണമടഞ്ഞു.

സംഭവത്തിന് തൊട്ടു പിന്നാലെ ജയപ്രകാശ് കാര്‍ റിപ്പയര്‍ ചെയ്തതും തന്റെ പഴയ കാമുകിയുമായി എന്നും മണിക്കൂറോളം സംസാരിക്കുമായിരുന്ന ശര്‍മ്മ അപകടത്തിന് തൊട്ടുമുമ്പായി കോപത്തോടെ സംസാരിച്ചു എന്ന ശര്‍മ്മയുടെ മകന്റെ മൊഴിയും പോലീസ് കൂട്ടിവായിക്കുകയായിരുന്നു.

പിന്നീട് ഇവര്‍ കാര്‍ കണ്ടെത്തിയപ്പോള്‍ അതില്‍ സൈഡ് മിറര്‍, ഫോഗ് ലാംപ് എന്നിവ മാറിയതും പുതിയ പെയ്ന്റ് അടിച്ചതും ഉള്‍പ്പെടെ ഒട്ടേറെ നവീകരണം വരുത്തിയതും സംശയകരമായി.

ഫോണ്‍ പരിശോധിച്ചപ്പോള്‍ 45 കാരി സുമാരി യാദവിന്റെ ഫോണ്‍ നമ്പറും കണ്ടെത്തി. ഇതോടെ കോള്‍ റെക്കോഡ്സ് പരിശോധിച്ചു. ഇതില്‍ നിന്നും ശര്‍മ്മയും ചൗഹാനും അപകടവുമായി ബന്ധപ്പെട്ട സമയത്ത് തന്നെ സംസാരിച്ചിരുന്നതായി ബോധ്യപ്പെട്ടു. ശര്‍മ്മയ്ക്കും സുമാരിക്കും ഇടയില്‍ അവിഹിതബന്ധം ഉണ്ടായിരുന്നു.

ഇതുപയോഗിച്ച് അയാള്‍ ശല്യം ചെയ്യുക പതിവായി. ഭര്‍ത്താവുമൊത്ത് പ്രഭാത സവാരിക്ക് പോകുമ്പോള്‍ പോലും ശര്‍മ്മ പിന്തുടരാന്‍ തുടങ്ങിയതോടെയാണ് പുതിയ കാമുകന്‍ ചൗഹാനുമായി ചേര്‍ന്ന ശര്‍മ്മയെ കൊലപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കിയത്. ഏതാനും ദിവസം ശര്‍മ്മയുടെ പതിവു നടത്തം നിരീക്ഷിച്ച ചൗഹാന്‍ നവംബര്‍ 18 ന് കൃത്യം നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

 

 

Related posts