ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽ ഉൾവലിഞ്ഞതും കടലേറ്റമുണ്ടായതും തീരദേശത്തെ പരിഭ്രാന്തിയിലാഴ്ത്തി.പുന്നപ്ര ചള്ളിയിൽ കടപ്പുറത്താണ് ഇന്നലെ രാവിലെ 11.30 ഓടെ അരക്കിലോമീറ്ററോളം കടൽ ഉൾവലിഞ്ഞത്.
കടൽ പിൻവാങ്ങിയ ഭാഗത്ത് ചെളി അടിഞ്ഞ നിലയിലായിരുന്നു. ഒരു മണിക്കൂറിനുശേഷം വേലിയേറ്റ സമയത്ത് തിരിച്ചെത്തിയ ശേഷം പിന്നെയും ഉൾവലിയുകയായിരുന്നു.
പിന്നീട് മണിക്കൂറുകൾക്കുശേഷം വൈകുന്നേരത്തോടെ വീണ്ടും കടൽ ഉൾവലിഞ്ഞു.മാസങ്ങളായി ചാകരയുള്ള പുന്നപ്രയ്ക്കും നീർക്കുന്നത്തിനുമിടയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറുതും വലുതുമായ അഞ്ഞൂറോളം വള്ളങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്. അപ്രതീക്ഷിതമായുണ്ടായ കടൽ ഉൾവലിയൽ മൂലം ഇന്നലെ മത്സ്യബന്ധനം നിലച്ചിരുന്നു.