മു​യ​ലി​നോ​ടൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം കൂ​ടു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് ന​രേ​ന്ദ്ര​മോ​ദി​യുടേതെന്ന് കെ മുരളീധരൻ

പാ​ല​ക്കാ​ട്: കേ​ന്ദ്രം ഭ​രി​ക്കു​ന്ന എ​ൻ​ഡി എ ​സ​ർ​ക്കാ​രും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രും ജ​ന​ങ്ങ​ൾ​ക്ക് ശാ​പ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മു​ൻ കെ​പി​സി സി ​പ്ര​സി​ഡ​ന്‍റ് കെ ​മു​ര​ളീ​ധ​ര​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ടൗ​ണ്‍​ഹാ​ളി​ൽ സം​ഘ​ടി​പ്പി​ച്ച കോ​ണ്‍​ഗ്ര​സ് ജ​ന്മ​ദി​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യം സ്വാ​ത​ന്ത്ര്യം നേ​ടി​യ​തി​ന്‍റെ മു​ഴു​വ​ൻ ക്രെ​ഡി​റ്റും കോ​ണ്‍​ഗ്ര​സ് പ്ര​സ്ഥാ​ന​ത്തി​ന് മാ​ത്ര​മാ​ണു​ള്ള​ത്. രാ​ജ്യ​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ത​ന്നെ ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് വേ​ണ്ടി മാ​ത്രം എ​ന്തെ​ല്ലാം വൃ​ത്തി​കേ​ടു​ക​ളാ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞ​ത്. നാ​ലാം​കി​ട രാ​ഷ്ട്രീ​യ​ക്കാ​ര​ൻ പോ​ലും പ​റ​യാ​ത്ത കാ​ര്യ​ങ്ങ​ളാ​ണ് മോ​ദി പ​റ​ഞ്ഞു ന​ട​ന്ന​ത്. രാ​ജ്യം സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്നി​രി​ക്കു​ക​യാ​ണ്.

നോ​ട്ട് പി​ൻ​വ​ലി​ച്ച​ത് വ്യ​വ​സ്ഥാ​പി​ത മാ​ർ​ഗ​ത്തി​ലൂ​ടെ​യാ​യി​രു​ന്നി​ല്ല. പ​ണ​ക്കാ​ർ​ക്ക് ഒ​രു നി​യ​മ​വും പാ​വ​ങ്ങ​ൾ​ക്ക് മ​റ്റൊ​രു നി​യ​മ​വു​മാ​ണി​പ്പോ​ൾ ഉ​ള്ള​തെ​ന്നും കെ ​മു​ര​ളീ​ധ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വേ​ശം കാ​ണി​ച്ച​ത് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കാ​യി​രു​ന്നു.

എ​ന്നാ​ൽ ഇ​പ്പോ​ൾ സ്ഥി​തി മാ​റി. ധ​ന​മ​ന്ത്രി ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. ആ​ദ്യം പ​റ​ഞ്ഞാ​ൽ ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ക്ക് മ​ന​സ്സി​ലാ​വി​ല്ല. പി​ന്നെ മാ​ത്ര​മെ വ​സ്തു​ത​ക​ൾ മ​ന​സ്സി​ലാ​വു​ക​യു​ള്ളൂ. ഇ​പ്പോ​ൾ ന​മ്മ​ൾ എ​ന്തു ക​ഴി​ക്ക​ണം എ​ന്നു തീ​രു​മാ​നി​ക്കു​ന്ന​തു പോ​ലും കേ​ന്ദ്ര സ​ർ​ക്കാ​രാ​ണ്.

താ​നെ​ന്തു ക​ഴി​ക്ക​ണ​മെ​ന്നു തീ​രു​മാ​നി​ക്കേ​ണ്ട​ത് പൗ​ര​ന്‍റെ അ​വ​കാ​ശ​മാ​ണ്. ക്രി​സ്മ​സ് ആ​ഘോ​ഷി​ക്കാ​ൻ പോ​ലും ഇ​ക്കൂ​ട്ട​ർ അ​നു​വ​ദി​ക്കു​ന്നി​ല്ല. മു​യ​ലി​നോ​ടൊ​പ്പം ഓ​ടു​ക​യും വേ​ട്ട​ക്കാ​ര​നോ​ടൊ​പ്പം കൂ​ടു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ടാ​ണ് ന​രേ​ന്ദ്ര​മോ​ദി​യു​ടെ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​കെ.​ശ്രീ​ക​ണ്ഠ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കാ​ല​ടി സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സി​ല​ർ ഡോ. ​കെ.​എ​സ്.​രാ​ധാ​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നേ​താ​ക്ക​ളാ​യ മു​ൻ എം​പി വി .​എ​സ് വി​ജ​യ​രാ​ഘ​വ​ൻ, സി.​വി.​ബാ​ല​ച​ന്ദ്ര​ൻ, സി.​പി.​മു​ഹ​മ്മ​ദ്, ഷാ​ഫി പ​റ​ന്പി​ൽ എം​എ​ൽ​എ, എ.​രാ​മ​സ്വാ​മി, സി.​ച​ന്ദ്ര​ൻ, കെ.​അ​ച്യു​ത​ൻ, കെ.​എ.​ച​ന്ദ്ര​ൻ, വി.​സി.​ക​ബീ​ർ മാ​സ്റ്റ​ർ, വി​ജ​യ​ൻ പൂ​ക്കാ​ട​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Related posts