ദുബായ്: ടെസ്റ്റ് ബാറ്റ്സ്മാന്മാരുടെ റാങ്കിംഗില്‍ ഇന്ത്യന്‍ നായകന് വിരാട് കോഹ് ലി രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓസ്ട്രേലിയന്‍ നായകന് സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ഒമ്പത് സ്ഥാനം മുന്നോട്ടുകയറിയ ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്ക് എട്ടാം സ്ഥാനത്തെത്തി.
ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റില്‍ പുറത്താകാതെ നേടിയ നേടിയ ഇരട്ട സെഞ്ചുറിയാണ് കുക്കിന്റെ സ്ഥാനം ഉയര്‍ത്തിയത്. ആഷസ് പരമ്പരയില്‍ തുടരുന്ന മികവാണ് സ്മിത്തിന് ഒന്നാം സ്ഥാനം കൂടുതല്‍ ശക്തമാക്കിയത്. ചേതേശ്വര്‍ പൂജാരയാണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന് കെയ്ന്‍ വില്യംസണ് നാലാമതും ഇംഗ്ലണ്ടിന്റെ നായകന് ജോ റൂട്ട് അഞ്ചാം സ്ഥാനത്തുമാണ്.
ബൗളര്‍മാരുടെ പട്ടികയില്‍ ജയിംസ് ആന്ഡേഴ്സണ് ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയാണ് രണ്ടാമത്. രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും മൂന്നും നാലും സ്ഥാനങ്ങളിലാണ്. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിംഗില്‍ ബംഗ്ലാദേശിന്റെ ഷക്കീബ് അല്‍ ഹസനാണ് ഒന്നാമത്.