വണ്ടൂർ: ആത്മീയ പ്രഭാഷണങ്ങൾ തേടി ഇന്റർനെറ്റിന്റെ ലോകത്തെത്തിയ ഷറഫലിയെത്തിപ്പെട്ടത് കാമവെറിയുടേയും ലൈംഗിക വൈകൃതങ്ങളുടേയും സൈറ്റുകളിൽ.
പഠനത്തിൽ മിടുക്കനായിരുന്ന ഏക മകൻ ഇത്തരത്തിൽ ലൈംഗിക കേളികളുടെ വിതരണക്കാരനായത് രക്ഷിതാക്കൾ പോലുമറിയുന്നത് ഇയാളെ പോലീസ് അറസ്റ്റു ചെയ്തപ്പോൾ മാത്രമാണ്. അധികമാരോടും കൂട്ടു കൂടാതെ ഒതുങ്ങി കൂടിയ പ്രകൃതം. ഇന്റർനെറ്റിന്റെ വിശാല ലോകം നെറ്റ് വഴി അനിയന്ത്രിതമായി ലഭിച്ചതോടെയാണ് ഷറഫലിയും ഈ രംഗത്തെത്തിയത്.
തുടക്കത്തിലിലെല്ലാം ആത്മീയ പ്രഭാഷണങ്ങളാണ് തിരഞ്ഞിരുന്നതെങ്കിലും ചിലപ്പോഴെല്ലാം അശ്ലീല സൈറ്റുകളിലുമെത്തിപെട്ടു. പിന്നീട് ഇതൊരു ആസക്തിയായി മാറുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. ചില ദിവസങ്ങളിലെല്ലാം ഇരുപതും ഇരുപത്തിരണ്ടും മണിക്കൂറുകൾ ഇത്തരത്തിൽ ചിലവഴിച്ചിരുന്നുവത്രെ.
പിന്നീടാണ് കൗതുകത്തിനു വേി ടെലഗ്രാം ആപ്പു ഡൗണ്‍ലോഡ് ചെയ്യുന്നത്. ഇതിൽ ഇത്തരം ചാനലുകളിലെത്തിയതും ഇതിന്റെ സ്വകാര്യതയുമെല്ലാം സ്വന്തമായി ചാനൽ നിർമിക്കണമെന്ന ആഗ്രഹത്തിനു കാരണമായി. അങ്ങിനെയാണ് പീഡോഫീലിയക്കാർക്ക് മാത്രമായി ഒരു ഗ്രൂപ്പ് എന്ന ആശയം ജനിക്കുന്നത്.
സമാന ചിന്തഗാതിക്കാരുമായി ആപ്പ് വഴി ചർച്ച നടത്തിയപ്പോൾ എല്ലാവർക്കും ആവേശം. തുടർന്നാണ് പൂന്പാറ്റ എന്ന പേരിൽ ഗ്രൂപ്പാരംഭിക്കുന്നത്. സുരക്ഷ ലക്ഷ്യം വെച്ച് ഗ്രൂപ്പിൽ സജീവമല്ലാത്തവരെ ഒഴിവാക്കി. പിഞ്ചു പൈതങ്ങൾ മുതൽ പതിനഞ്ചു വയസു വരെയുള്ള കുട്ടികളുടെ ക്രീഡകളായിരുന്നു ഇതിലുണ്ടായിരുന്നത്.
സജീവമായ എണ്ണായിരത്തോളം അംഗങ്ങൾ ഈ ഗ്രൂപ്പിലുായിരുന്നുവെന്നതാണ് ഏറെ ഞെട്ടിക്കുന്ന വസ്തുത. കേട്ടാലറക്കുന്ന ചർച്ചകളും വീഡിയോകളുമാണ് ഇതിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.