തിരക്കഥയും സംഭാഷണവുമൊക്കെയെഴുതുന്പോൾ താൻ സമൂഹത്തിലെ മാറ്റങ്ങളെക്കുറിച്ചും അസഹിഷ്ണുതയെക്കുറിച്ചുമൊന്നും ചിന്തിക്കാറില്ലെന്ന് കസബയുടെ സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് നിഥിൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.
“തിരക്കഥയെഴുതുന്പോൾ ഒന്നിനോടും പക്ഷം ചേരാതെ സ്വതന്ത്രമായാണ് എഴുതുന്നത്. അപ്പോൾ താൻ ഫെമിനിസ്റ്റോ ആന്റി ഫെമിനിസ്റ്റോ അല്ല.’ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളിൽ മമ്മൂട്ടി അഭിനയിക്കാൻ പാടില്ലായിരുന്നുവെന്ന നടി പാർവതിയുടെ അഭിപ്രായം വിവാദമായതും അതിനെത്തുടർന്ന് പാർവതിക്കെതിരേ സൈബർ ആക്രമണം നടന്നതിന്റെയും പശ്ചാത്തലത്തിലാണ് താൻ എങ്ങനെയാണ് സിനിമയെ സമീപിക്കുന്നതെന്ന് വെളിപ്പെടുത്തി കസബയുടെ സംവിധായകൻ രംഗത്തു വന്നത്.
കസബയിലെ മമ്മൂട്ടി അവതരിപ്പിക്കുന്ന രാജൻ സ്കറിയ എന്ന കഥാപാത്രം യഥാർഥത്തിൽ സ്ത്രീകളെ ബഹുമാനിക്കുന്ന കഥാപാത്രമാണെന്നും നിഥിൻ പറയുന്നു.