ലണ്ടന്‍: ഓസ്ട്രേലിയയ്ക്കെതിരേയുള്ള അഞ്ചു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍നിന്ന് ഇംഗ്ലണ്ട് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സിനെ പിന്‍വലിച്ചു. പകരമായി ബാറ്റ്സ്മാന് ഡേവിഡ് മലനെ ടീമില്‍ ഉള്‍പ്പെടുത്തി. സ്റ്റോക്സിനെ മാറ്റി പകരം മലനെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ടീമിനെ ഇന്നലെയാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയ്ൽസ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്.
നേരത്തെ പ്രഖ്യാപിച്ച ടീമില്‍ സ്റ്റോക്സ് ഉണ്ടായിരുന്നു. സെപ്റ്റംബറില്‍ ബ്രിസ്റ്റോളിലെ ഒരു നൈറ്റ്ക്ലബ്ബില് വഴക്കുണ്ടാക്കിയതില്‍ സ്റ്റോക്സിന്റെ പങ്കിനെക്കുറിച്ച് ക്രൗണ്‍ പ്രോസിക്യൂഷന് സര്‍വീസ് (സിപിഎസ്) അന്വേഷണം നടക്കുകയാണ്. ഓസ്ട്രേലിയയ്ക്ക് യാത്ര ചെയ്യുന്ന ഏകദിന സംഘത്തിനൊപ്പം സ്റ്റോക്സ് ഉണ്ടാകില്ലെന്ന് ഇസിബി അറിയിച്ചു.
സിപിഎസില്നിന്നുള്ള നിര്‍ദേശം അനുസരിച്ച് മാത്രമേ സ്റ്റോക്സിന്റെ ഉള്‍പ്പെടുത്തലിനെക്കുറിച്ച് തീരുമാനിക്കാനാകൂ എന്ന് ബോര്‍ഡ് അറിയിച്ചു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കാന്‍ താരത്തിന് ഇസിബി അനുമതി നൽകി. 14ന് മെല്‍ബണിലാണ് ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ടിന്റെ ഏകദിന പരമ്പര ആരംഭിക്കുന്നത്.