വിവാഹ ഒരുക്കങ്ങൾ നടക്കുന്ന വീടിനുനേരെ  ന​ടു​വ​നാ​ട് ബോം​ബേ​റ്;  ആർഎസ്എസ് പ്രവർത്തകൻ ജിഷ്ണുവിന്‍റെ വീടിന് നേരെയായിരുന്നു അക്രമണം;  അ​ഞ്ചു​പേ​ർ​ക്കെ​തി​രേ കേ​സെടുത്തു

മ​ട്ട​ന്നൂ​ർ: ന​ടു​വ​നാ​ട് കൊ​ട്ടൂ​ർ​ഞാ​ലി​ൽ ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ടി​നു നേ​രെ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ത്തി​ൽ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 3.30ഓ​ടെ​യാ​യി​രു​ന്നു ആ​ർ​എ​സ്എ​സ് ന​ടു​വ​നാ​ട് മ​ണ്ഡ​ലം ശാ​രീ​രി​ക് ശി​ക്ഷ​ക് പ്ര​മു​ഖ് എ​ൻ. കെ. ​ജി​ഷ്ണു​വി​ന്‍റെ വീ​ടി​നു​നേ​രെ ബോം​ബേ​റു​ണ്ടാ​യ​ത്.

ബോം​ബേ​റി​ൽ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തെ ര​ണ്ടു ജ​ന​ൽ ചി​ല്ല് ത​ക​രു​ക​യും വീ​ടി​ന്‍റെ തേ​പ്പ് ഇ​ള​കു​ക​യും ചെ​യ്തി​രു​ന്നു. ജി​ഷ്ണു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ വി​വാ​ഹം ഈ ​മാ​സം എ​ട്ടി​നു ന​ട​ക്കു​ന്ന​തി​നാ​ൽ വീ​ടി​ന്‍റെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തോ​ടെ​യാ​ണ് ബോം​ബേ​റു​ണ്ടാ​യ​ത്. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.

Related posts