കോട്ട കാക്കാൻ..! വാ​സ​വ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും; ജി​ല്ലാ ക​മ്മി​റ്റി​യി​ൽ പു​തു​മു​ഖ​ങ്ങ​ളെ​ത്തും; ജില്ലാ സ​മ്മേ​ള​നത്തിൽ പ്ര​തി​നി​ധി​ക​ളായി 290 പേ​ർ; സമ്മേളനം നാലിനു സമാപിക്കും

കോ​ട്ട​യം: നി​ല​വി​ലെ സെ​ക്ര​ട്ട​റി വി.​എ​ൻ.​വാ​സ​വ​ൻ സെ​ക്ര​ട്ട​റി​യാ​യി തു​ട​രും. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​നും ഇ​ക്കാ​ര്യ​ത്തി​ൽ മ​റ്റൊ​ര​ഭി​പ്രാ​യ​മി​ല്ല. എ​ന്നാ​ൽ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ അ​ഴി​ച്ചു പ​ണി​ക്ക് നേ​തൃ​ത്വം ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 35 അം​ഗ ജി​ല്ലാ ക​മ്മി​റ്റി​യി​ൽ ഇ​പ്പോ​ൾ നി​ല​വി​ൽ ര​ണ്ട് ഒ​ഴി​വു​ക​ളു​ണ്ട്. വി.​പി. ഇ​ബ്രാ​ഹിം, വി.​എ​ൻ.​ശ​ശി​ധ​ര​ൻ എ​ന്നി​വ​രു​ടെ ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ഒ​രം​ഗ​ത്തെ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി 36 അം​ഗ ക​മ്മി​റ്റി​യാ​ക്കാ​ൻ സം​സ്ഥാ​ന നേ​തൃ​ത്വം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കെ.​ജെ.​തോ​മ​സ് ജി​ല്ലാ ക​മ്മി​റ്റി​യി​ൽ നി​ന്ന് ഒ​ഴി​വാ​യേ​ക്കും. മു​തി​ർ​ന്ന അം​ഗ​ങ്ങ​ളാ​യ പി.​എ​ൻ.​പ്ര​ഭാ​ക​ര​ൻ, കെ.​സി.​ജോ​സ​ഫ്, അ​യ്മ​നം ബാ​ബു, ആ​ർ.​ടി. മ​ധു​സു​ധ​ന​ൻ എ​ന്നി​വ​രെ പ്രാ​യാ​ധി​ക്യം കാ​ര​ണം ഒ​ഴി​വാ​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്.​

പു​തി​യ ക​മ്മി​റ്റി​യി​ൽ യു​വ​ജ​ന മ​ഹി​ളാ വി​ദ്യാ​ർ​ഥി പ്രാ​തി​നി​ധ്യം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശ​മു​ണ്ട്. ഡി​വൈ​എ​ഫ്ഐ ജി​ല്ലാ സെ​ക്ര​ട്ട​റി​യും അ​യ​ർ​ക്കു​ന്നം ഏ​രി​യാ സെ​ക്ര​ട്ട​റി​യു​മാ​യ പി.​എ​ൻ.​ബി​നു, മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ത​ങ്ക​മ്മ ജോ​ർ​ജു​കു​ട്ടി, എ​സ്എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ്ക് സി.​തോ​മ​സ് എ​ന്നി​വ​ർ ജി​ല്ലാ ക​മ്മി​റ്റി​യി​ലെ​ത്തു​മെ​ന്നു​റ​പ്പാ​യി.

ഏ​രി​യാ സെ​ക്ര​ട്ട​റി​മാ​രി​ൽ ഏ​റ്റു​മാ​നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി കെ.​എ​ൻ. വേ​ണു​ഗോ​പാ​ൽ, ത​ല​യോ​ല​പ്പ​റ​ന്പി​ലെ കെ.​ശെ​ൽ​വ​രാ​ജ്, വൈ​ക്ക​ത്തെ കെ.​അ​രു​ണ​ൻ എ​ന്നി​വ​രെ​യാ​ണ് പ​രി​ഗ​ണി​ക്കു​ന്ന​ത്. പു​തു​പ്പ​ള്ളി മു​ൻ ഏ​രി​യാ സെ​ക്ര​ട്ട​റി ഇ.​എ​സ്. സാ​ബു​വി​നെ​യും് പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്.

കോ​ട്ട​യം: സി​പി​എം കോ​ട്ട​യം ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​തി​നി​ധി സ​മ്മേ​ള​നം മാ​മ്മ​ൻ​മാ​പ്പി​ള ഹാ​ളി​ൽ ആ​രം​ഭി​ച്ചു. രാ​വി​ലെ 9.30ന് ​മു​തി​ർ​ന്ന നേ​താ​വ് വി.​ആ​ർ. ഭാ​സ്ക​ര​ൻ പ​താ​ക ഉ​യ​ർ​ത്തി. സ​മ്മേ​ള​നം സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ലി​നു സ​മാ​പി​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യും. കേ​ര​ള കോ​ണ്‍​ഗ്ര​സു​മാ​യു​ള​ള അ​ട​വു ന​യ​വും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ഞ്ഞാ​ർ മ​ണ്ഡ​ല​ത്തി​ലെ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​യും പ്ര​ധാ​ന ച​ർ​ച്ച​യാ​കു​മെ​ന്നാ​ണ് സൂ​ച​ന.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​തി​നി​ധി​ക്ക് സി​പി​എം അം​ഗ​ങ്ങ​ൾ വോ​ട്ടു ചെ​യ്ത അ​ട​വു ന​യ​ത്തേ​ക്കു​റി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ര​ണ്ട​ഭി​പ്രാ​യ​മു​ണ്ട്. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് അ​ട​വു ന​യം ന​ട​പ്പാ​ക്കി​യ​തെ​ങ്കി​ലും പ്ര​തി​നി​ധി​ക​ൾ വി​ഷ​യം ചൂ​ടേ​റി​യ ച​ർ​ച്ച​യ്ക്കു വി​ധേ​യ​മാ​ക്കും. പൂ​ഞ്ഞാ​റി​ൽ ഇ​ട​തു സ്ഥാ​നാ​ർ​ഥി​യു​ടെ തോ​ൽ​വി​യാ​ണ് സ​മ്മേ​ള​ന​ത്തി​ൽ മ​റ്റൊ​രു ച​ർ​ച്ചാ വി​ഷ​യം.

പ​രാ​ജ​യ​ത്തെ തു​ട​ർ​ന്ന് പൂ​ഞ്ഞാ​ർ, കാ​ഞ്ഞി​ര​പ്പ​ള്ളി ഏ​രി​യാ ക​മ്മി​റ്റി​ക​ൾ പു​ന​സം​ഘ​ടി​പ്പി​ക്കു​ക​യും ക​മ്മീ​ഷ​ൻ കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ ജി​ല്ലാ സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. ന​ട​പ​ടി​ക്കു വി​ധേ​യ​രാ​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഞ്ഞാ​റി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലും ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ മ​ത്സ​രം സൃ​ഷ്ടി​ക്കു​ക​യും വി​ഭാ​ഗി​യ​ത ഉ​ണ്ടാ​ക്കു​ക​യും ചെ​യ്ത​ത് ജി​ല്ലാ നേ​തൃ​ത്വം ഗൗ​ര​വ​മാ​യി​ട്ടാ​ണു കാ​ണു​ന്ന​ത്.

ര​ണ്ടി​ട​ത്തും ഏ​രി​യാ ക​മ്മി​റ്റി​യി​ലേ​ക്ക് വാ​ശി​യേ​റി​യ മ​ത്സ​ര​വും ന​ട​ന്നി​രു​ന്നു.​പു​തു​പ്പ​ള്ളി ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ൽ നി​ല​വി​ലെ ഏ​രി​യാ സെ​ക്ര​ട്ട​റി ഏ​രി​യാ ക​മ്മി​റ്റി​യി​ൽ ഉ​ൾ​പ്പെ​ടാ​തെ പോ​യ​തും സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രം ഉ​ണ്ടാ​യ​തും പാ​ലാ​യി​ൽ നി​ല​വി​ലെ സെ​ക്ര​ട്ട​റി ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​തും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച​യാ​കും.

കോ​ട്ട​യ​ത്ത് ഇ​ട​തു സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന റെ​ജി സ​ഖ​റി​യാ​യു​ടെ ദ​യ​നീ​യ പ​രാ​ജ​യ​വും ച​ർ​ച്ച​യാ​കും. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സ​മ്മേ​ള​ന​ത്തി​നു പ​താ​ക ഉ​യ​ർ​ന്നു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ കൊ​ടി, കൊ​ടി​മ​ര, ബാ​ന​ർ ജാ​ഥ​ക​ൾ തി​രു​ന​ക്ക​ര​യി​ൽ സം​ഗ​മി​ച്ചു. തു​ട​ർ​ന്നു സ്വാ​ഗ​ത സം​ഘം ചെ​യ​ർ​മാ​ൻ കെ. ​സു​രേ​ഷ്കു​റു​പ്പ് എം​എ​ൽ​എ പ​താ​ക ഉ​യ​ർ​ത്തി. നാ​ലി​ന് ചു​വ​പ്പു​സേ​ന​മാ​ർ​ച്ച്, ബ​ഹു​ജ​ന​റാ​ലി എ​ന്നി​വ​യോ​ടെ സ​മ്മേ​ള​നം സ​മാ​പി​ക്കും.

മാ​മ്മ​ൻ മാ​പ്പി​ള ഹാ​ളി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തി​ൽ 12 ഏ​രി​യാ​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 257 പ്ര​തി​നി​ധി​ക​ളും 33 ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. സി​പി​എം കോ​ടി​യേ​രി​ക്കു പു​റ​മേ കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ വൈ​ക്കം വി​ശ്വ​ൻ, ഡോ. ​തോ​മ​സ് ഐ​സ​ക്, പി.​കെ. ശ്രീ​മ​തി, എം.​സി. ജോ​സ​ഫൈ​ൻ, സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗ​ങ്ങ​ളാ​യ ആ​ന​ത്ത​ല​വ​ട്ടം ആ​ന​ന്ദ​ൻ, ബേ​ബി ജോ​ണ്‍, എം.​എം.​മ​ണി, കെ.​ജെ. തോ​മ​സ് എ​ന്നി​വ​ർ മു​ഴു​വ​ൻ സ​മ​യ​വും സ​മ്മേ​ള​ന​ത്തി​ലു​ണ്ടാ​കും.

Related posts