മുക്കം: പി.വി.അന്‍വര്‍ എംഎല്‍എ യുടെ നിയമലംഘനങ്ങള്‍ക്കെതിരെ കൂടരഞ്ഞിയില്‍ ബിജെപി കോഴിക്കോട്, മലപ്പുറം ജില്ല കമ്മിറ്റികള്‍ സംഘടിപ്പിക്കുന്ന രാപ്പകല്‍ സമരം നാളെ രാവിലെ തുടങ്ങും .നിയമ ലംഘനം നടത്തിയ എംഎല്‍എ രാജിവെക്കുക, അനധികൃത പാര്‍ക്കും തടയണയും പൊളിച്ചുനീക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ഇന്നും നാളെയുമാണ് രാപ്പകല്‍ സമരം നടത്തുന്നത്.
കൂടരഞ്ഞി ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമരപന്തല്‍ തയ്യാറായി കഴിഞ്ഞു. നാളെ രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ കുമ്മനം രാജശേഖരന് സമരം ഉദ്ഘാടനം ചെയ്യും.ഒ.രാജഗോപാല്‍ എംഎല്‍എ, ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ വി.മുരളീധരന് , പി.കെ.കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി.രമേശ്,കെ.സുരേന്ദ്രന് തുടങ്ങിയ സംസ്ഥാന ജില്ല നേതാക്കള്‍ സമരത്തിനെത്തും.
കുന്ദമംഗലം, തിരുവമ്പാടി, കൊടുവള്ളി, ഏറനാട്, നിലമ്പൂര്‍, നിയോജക മണ്ഡലങ്ങളില്‍ നിന്നായി നൂറ് കണക്കിന് പ്രവര്‍ത്തകര്‍ സമരത്തിനെത്തും.