കേരള കോണ്‍ഗ്രസ്-ബി നേതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ നിര്യാതയായി; ഹൃദയസംബന്ധമായ രോഗത്തെതുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം

കൊട്ടാരക്കര: കേരള കോണ്‍ഗ്രസ്-ബി നേതാവും മുന്നോക്ക ക്ഷേമ ബോർഡ് ചെയർമാനുമായ ആർ. ബാലകൃഷ്ണപിള്ളയുടെ ഭാര്യ വത്സല(76) നിര്യാതയായി. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ഹൃദയസംബന്ധമായ രോഗത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുൻ മന്ത്രിയും എംഎൽഎയുമായ കെ.ബി. ഗണേഷ് കുമാർ മകനാണ്. ബിന്ദു, ഉഷ എന്നിവരാണ് മറ്റു മക്കൾ.

Related posts