മഹീന്ദ്രഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ കണ്ട് കൈയടിക്കുകയാണ് സാമൂഹ്യ മാധ്യമലോകം. ഒരു വാഴത്തോട്ടത്തിനു നടുവിലൂടെ ഒരാൾ ബൈക്കിൽ പോകുന്പോൾ അദ്ദേഹത്തിനു പിന്നാലെ മുകളിൽ കെട്ടിയിട്ടിരിക്കുന്ന കന്പിയിൽ ബന്ധിപ്പിച്ചിരിക്കുന്ന വാഴക്കുലകൾ ഒന്നിനു പിന്നാലെ ഒന്നായി ട്രെയിൻ കടന്നു പോകുന്നതിനു സമാനമായി പോകുന്നതാണ് വീഡിയോയിൽ.
അദ്ദേഹത്തിന്റെ ബൈക്കിലും ഒരു കയറിൽ കെട്ടി ഈ വാഴക്കുലകളെ ബന്ധിപ്പിച്ചിട്ടുമുണ്ട്. അതുകൊണ്ടാണ് ബൈക്ക് മുന്പോട്ട് പോകുന്പോൾ വാഴക്കുലകൾ പിന്നാലെ പോകുവാൻ കാരണമായത്.
ഇതുപോലുള്ള കിടിലൻ സംവിധാനമൊരുക്കാൻ തന്റെ കമ്പനിക്കു പോലും കഴിയില്ലെന്നും ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെട്ടു. വാഴക്കുല ട്രെയിനിനു പിന്നാലെ മറ്റു ചില കിടിലൻ ജുഗാദുകളുടെ വീഡിയോകളും അദ്ദേഹം പങ്കുവച്ചു. അദ്ദേഹത്തിനു പ്രതികരണവുമായി നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.
Got this clip of a commendable exercise in jugaad. A Banana-Bike Brigade? Or better still a Kela-Konveyor? We have a Material Handling Company in the Group- Mahindra Tsubaki-but have to admit I don’t think they have created anything so frugal & appropriate!! pic.twitter.com/2FMaFnSSO0
— anand mahindra (@anandmahindra) January 2, 2018