ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് ടീമുകൾ ലേലത്തിനു മുന്നോടിയായി നിലനിർത്തുന്ന കളിക്കാരുടെ പട്ടിക പുറത്തുവിട്ടു. വിലക്കിനെതുടർന്നു തിരിച്ചെത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സിലേക്കു എം.എസ്.ധോണി തിരിച്ചെത്തുന്നതാണ് ഇത്തവണത്തെ സവിശേഷത. ഇന്നായിരുന്നു കളിക്കാരുടെ പട്ടിക സമർപ്പിക്കേണ്ട അവസാന തീയതി. 27നാണ് ഐപിഎൽ താര ലേലം. ഫ്രാഞ്ചൈസിയിൽ വിടുതൽ നല്കുന്ന കളിക്കാർ ലേലത്തിൽ പങ്കെടുക്കും.
ഐപിഎലിലെ നിലവിലെ ചാന്പ്യ·ാരായ മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമയെയും ഹർദിക് പാണ്ഡ്യയെയും ജസ്പ്രീത് ബുംറയെയും നിർത്തി. ഡൽഹി ഡെയർ ഡെവിൾസ് ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ് മോറിസ് എന്നിവരൊയണ് നിലനിർത്തിയത്.
ചെന്നൈ സൂപ്പർ കിംഗ്സ് ധോണിക്കു പുറമേ സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ എന്നിവരെ നിർനിർത്തി. കിംഗ്സ് ഇലവൻ പഞ്ചാബ് അക്സർ പട്ടേലിനെ മാത്രം നിലനിർത്തി. കോൽക്കത്ത നൈറ്റ് റൈഡേഴ്സ് സുനിൽ നരെയ്ൻ, ആന്ദ്രെ റസൽ എന്നിവരെ ലേലത്തിനു വിടേണ്ടെന്നു തീരുമാനിച്ചു.
രാജസ്ഥാൻ റോയൽസ് രണ്ടു വർഷം റൈസിംഗ് പൂന സൂപ്പർ ജയന്റ്സിനൊപ്പമായിരുന്ന ഓസീസ് നായകൻ സ്റ്റീവ് സ്മിത്തിനെ മാത്രം നിലനിർത്തിയപ്പോൾ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഡേവിഡ് വാർണർ, ഭുവനേശ്വർ കുമാർ എന്നിവരിൽ പട്ടിക ഒതുക്കി. ബാംഗളൂർ റോയൽ ചലഞ്ചേഴ്സാകട്ടെ വിരാട് കോഹ്ലി, എ.ബി.ഡിവില്ല്യേഴ്സ്, സർഫ്രാസ് ഖാൻ എന്നിവരെ നിലനിർത്തി പട്ടിക സമർപ്പിച്ചു.