ഇവനേപ്പോലെയുള്ളവരാണ് മലയാള സിനിമയുടെ ശവംതീനികള്‍ ! പരീത് പണ്ടാരിയെ വിമര്‍ശിക്കാനെത്തിയ ആളെ കണ്ടംവഴി ഓടിച്ച് സംവിധായകന്‍

കലാഭവന്‍ ഷാജോണ്‍ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പരീത് പണ്ടാരി കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്. സിനിമയെ പ്രശംസിച്ച് പ്രേക്ഷകന്‍ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. നടന്‍ ഷാജോണ്‍ കുറിപ്പിന് മറുപടിയെഴുതിയതോടെ പ്രേക്ഷകനും താരമായി.
എന്നാല്‍ ഈ കുറിപ്പിനെ പരിഹസിച്ച് പോസ്റ്റിന് താഴെ വിമര്‍ശകന്‍ രംഗത്തെത്തി. 2018ലെ ആദ്യ കോമഡി എന്നായിരുന്നു ഈ കുറിപ്പിനെപ്പറ്റി കുറിച്ചത്. ഇതിന് താഴെ ചുട്ടമറുപടിയുമായി പരീത് പണ്ടാരിയുടെ സംവിധായകനായ ഗഫൂര്‍ ഇല്യാസ് എത്തി.

‘പ്രിയ സുഹൃത്തേ ഞാന്‍ ആ സിനിമയുടെ സംവിധായകനാണ്. താങ്കള്‍ ആ സിനിമ കണ്ടതാണോ? കണ്ടിട്ടാണോ കോമഡിയാണെന്ന് തോന്നിയത്. കണ്ടിട്ടും കോമഡിയാണെന്ന് ഫീല്‍ ചെയ്തതെങ്കില്‍ കലാമൂല്യമുള്ള സിനിമ പ്രതീക്ഷിച്ച് കയറിയ താങ്കളോട് ഞങ്ങള്‍ നീതികേട് കാണിച്ചിരിക്കുന്നു. പകരം ടിക്കറ്റിന്റെ പൈസ തിരിച്ച് തന്നേക്കാമെന്നൊന്നും പറയുന്നില്ല. മലയാളത്തില്‍ വരാനിരിക്കുന്ന 101 കലാമൂല്യമുള്ള സിനിമകള്‍ കുടുംബസമേതം കാണാന്‍ ടിക്കറ്റ് ഓഫര്‍ ചെയ്യുന്നു. കാണാതെ ക്രൂശിക്കരുത്. വയറ്റില്‍ കിടക്കണ കുഞ്ഞിന്റെ അനക്കം വയറ്റാട്ടി പറഞ്ഞിട്ടയറിയവനല്ല നല്ല അപ്പന്‍.’

ഗഫൂറിന്റെ കുറിപ്പ് ഇങ്ങനെ…

പ്രിയരേ ….ഇവനെപോലുള്ളവരാണ് മലയാള സിനിമയുടെ ശവംതീനികള്‍..പടം ഇറങ്ങി ഒരുവര്‍ഷം തികഞ്ഞ് തിയറ്ററില്‍ ഓളങ്ങള്‍ സൃഷ്ടിക്കാതെപോയ എന്റെ സിനിമ പോലും കാണാതെ ഡിഗ്രേഡ് ചെയ്യുന്നെങ്കില്‍ …ഇന്നിറങ്ങുന്ന ഭൂരിഭാഗം സിനിമകളുടെ അവസ്ഥയും ഇതുതന്നയോ ഇതിലും ഭയാനകമോ ആയിരിക്കണമല്ലോ ???ഷാജോണ്‍ ചേട്ടന്റെ വാര്‍ത്തക്ക് താഴെ വന്ന് ചുമ്മചൊറിഞ്ഞവനാണ് ഇവന്‍….ചൊറിച്ചില്‍ അനാവശ്യമാണെന്ന് സംശയം തോന്നിയപ്പോള്‍ ഞാനവനെ പിന്‍തുടര്‍ന്നു പൂട്ടി !

ഞാന്‍ ആ സുഹൃത്തിനോട് പടം കണ്ടിട്ടാണോ പറയുന്നത് എന്ന് ചോദിച്ചു……പടം കണ്ടതാണെന്നും പകുതിക്ക് ഇറങ്ങിപോയതാണന്നും അവന്‍ പറഞ്ഞു ….സംശയമുണ്ടെങ്കില്‍ കഥ പറഞ്ഞ് തരണോ എന്ന് ആ സുഹൃത്ത് ചോദിച്ചു… കഥ പറഞ്ഞ് തരണമെന്ന് ഞാന്‍ പറഞ്ഞു….അവന്‍ കഥ പറഞ്ഞു…. പകുതിക്ക് എഴുന്നേറ്റ് പോയിട്ടും ക്‌ളൈമാക്‌സ് അടക്കം സീന്‍ പറഞ്ഞ ആ ദിവ്യ പുരുഷനെ ഞാന്‍ വണങ്ങുന്നു….മാത്രമല്ല പണ്ടാരിയില്‍ ടിനീ ടോമിനെ കൊണ്ട് പണ്ടാരിയെ മൂത്തമകളെ കെട്ടിച്ചത് റൈറ്ററും ഡയറക്ടറുമായ ഞാന്‍ പോലും അറിയണത് ആ സുഹൃത്ത് പറയുമ്പോള്‍ ആണ്….ആയതിനാല്‍ ആ മഹാപ്രതിഭയെ പണ്ടാരി 2 എഴുതാന്‍ ഞാന്‍ ക്ഷണിക്കുന്നു.കഥ പറയാന്‍ പറഞ്ഞപ്പോള്‍ പണ്ടാരി നെറ്റില്‍ ഓടിച്ചിട്ട് കണ്ട താങ്കളെ ഞാന്‍ പുത്തരി”കണ്ടം” മൈതാനത്തേക്ക് ക്ഷണിക്കുന്നു…അതാകുമ്പോള്‍ കണ്ടം വഴി ഓടാന്‍ ഷോര്‍ട്ട്കട്ടുണ്ട് ! ഇവനെപോലുള്ളവന്‍മാരാണ് മലയാള സിനിമയുടെ ശവംതീനികള്‍

 

Related posts