തലശേരി:ശ്രീലങ്കന്‍ യുവതിയെ വിവാഹ വാഗ്ദാനം നല്കി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ഗര്‍ഭഛിദ്രം നടത്തുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും പണം വാങ്ങി തിരിച്ചു നല്‍കാതെ വഞ്ചിക്കുകയും ചെയ്ത കേസില്‍ മുഖ്യപ്രതിക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ശ്രീലങ്കന്‍ സ്വദേശിനിയും കോയമ്പത്തൂരില്‍ സ്ഥിര താമസക്കാരിയുമായ മുപ്പത്തിയെട്ടുകാരിയുടെ പ്രരാതി പ്രകാരം ടൗണ്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കരിയാട് പള്ളിക്കുനി കുണ്ടോറന്റവിട റെനീഷിനെ (26) കണ്ടെത്തുന്നതിനായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. വിദേശത്തേക്ക് കടന്നിട്ടുള്ള പ്രതി ഇന്ത്യയിലെ ഏത് വിമാനത്താവളത്തില്‍ ഇറങ്ങിയാലും പിടികൂടുന്നതിനായി വിമാനത്താവളങ്ങളിലും പോലീസ് വിവരം നല്കി കഴിഞ്ഞു.
ഇതിനിടയില്‍ ശ്രീലങ്കന്‍ യുവതി കോടതിയില്‍ ഗാര്‍ഹീക പീഡന പരാതിയും നല്‍കിയിട്ടുണ്ട്. ഒരു ഭാഗത്ത് ബലാത്സംഗ കുറ്റം ചുമത്തി പോലീസ് കേസെടുക്കുകയും മറുഭാഗത്ത് ഗാര്‍ഹിക പീഡന നിയമമനുസരിച്ചുള്ള പരാതി കോടതിയില്‍ നല്‍കുകയും ചെയ്തതോടെ കേസ് നിയമ കുരുക്കിലേക്ക് നീങ്ങുകയാണ്.
നിലവില്‍ ഭര്‍ത്താവും കുട്ടിയുമുള്ള യുവതിയാണ് ഗാര്‍ഹിക പീഡനം സംബന്ധിച്ച് പരാതി നല്‍കിയിട്ടുള്ളത്. നിലവില്‍ ഭര്‍ത്താവുള്ള യുവതിക്ക് ഗാര്‍ഹിക പീഡനം സംബന്ധിച്ച് ഹര്‍ജി നല്കാന് നിയമ പരമായി അവകാശമില്ലെന്ന് പ്രതിഭാഗം അഭിഭാഷകന് കെ.വിശ്വന് ഗാര്‍ഹിക പീഡന പരാതി കോടതി പരിഗണിക്കവെ കോടതിയിയില്‍ പറഞ്ഞു. പ്രതിയായ യുവാവ് നെറ്റിയില്‍ സിന്ധൂരം ചാര്‍ത്തി വിവാഹം ചെയ്തുവെന്നാണ് യുവതി പരാതിയില്‍ പറഞ്ഞിട്ടുള്ളത്.
സിന്ധൂരം ചാര്ത്തിയാല് വിവാഹമാകുമോയെന്നും വിശ്വന് കോടിതിയില്‍ ആരാഞ്ഞു. തമിഴ്നാട് കേന്ദ്രീകരിച്ചുള്ള വലിയ സാമ്പത്തിക തട്ടിപ്പ് സംഭവത്തില്‍ പ്രതിയാണ് യുവതിയുടെ ഭര്‍ത്താവെന്നും പ്രതിഭാഗം അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ കേസിലെ മൂന്ന് പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മുഖ്യപ്രതിയായ റെനീഷിന്റെ മാതാവ് നളിനി (49), സഹോദരി രേഷ്മ (30), ഭര്‍ത്താവ് കൊയിലാണ്ടി വടക്കേകണ്ണന വീട്ടില്‍ ബിബീഷ്(39) എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യ അനുവദിച്ചിരുന്നത്.
പീഡനത്തിനിരയായ യുവതിയുടെ ആദ്യ ഭര്‍ത്താവ് തമിഴ്നാട്ടില്‍ നടന്ന 700 കോടിയുടെ രൂപയുടെ തട്ടിപ്പ് കേസില്‍ സിബിഐ അന്വാഷിക്കുന്ന പ്രതിയാണെന്ന് കേരള പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.