മുന്നറിയിപ്പ്  അവഗണിച്ചു..! ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ടെ അ​പ​ക​ടം: നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്; വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​തെ​ന്ന ഉ​ത്സ​വ ക​മ്മ​റ്റി​ക​ൾ​ക്ക് പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു

ഹ​രി​പ്പാ​ട്: ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ടെ ഗു​ണ്ട് പൊ​ട്ടി​ത്തെ​റി​ച്ച് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. ചേ​പ്പാ​ട് കാ​ഞ്ഞൂ​ർ ദു​ർ​ഗാ​ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നി​ന് ന​ട​ന്ന ക​രി​മ​രു​ന്ന് പ്ര​ക​ട​ന​ത്തി​നി​ട​യി​ലാ​ണ് ഗു​ണ്ട് തെ​റി​ച്ച് വീ​ണ് പൊ​ട്ട് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കേ​ന​ട​യി​ലെ ഗോ​പു​ര​ത്തി​തി​ലും തു​ട​ർ​ന്ന് നി​ല​ത്തും വീ​ണു​മാ​ണ് ഗു​ണ്ട് പൊ​ട്ടി​ച്ചി​ത​റി​യ​ത്. അ​പ​ക​ട​ത്തി​ൽ സ്ത്രീ​ക​ളു​ൾ​പ്പെ​ട് നാ​ലു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ക​ണ്ണി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ അ​ജി​ത്ത് (28) ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​സ​മാ​പ​ന​വും കോ​ലം വ​ര​വു​മാ​യി​രു​ന്നു ഇ​ന്ന​ലെ.

പ​ത്ത് ദി​വ​സ​ത്തെ ഉ​ത്സ​വം ന​ട​ക്കു​ന്ന ഈ ​ക്ഷേ​ത്ര​ത്തി​ൽ കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ര​ണ്ടു ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഉ​ത്സ​വ ച​ട​ങ്ങു​ക​ളി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​ണ് അ​വ​സാ​ന ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ലം വ​ര​വും വെ​ടി​ക്കെ​ട്ടും. വെ​ടി​ക്കെ​ട്ട് ന​ട​ത്ത​രു​തെ​ന്ന ഉ​ത്സ​വ ക​മ്മ​റ്റി​ക​ൾ​ക്ക് ക​രീ​ല​ക്കു​ള​ങ്ങ​ര പോ​ലീ​സ് മു​ന്ന​റി​യി​പ്പ് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു.

Related posts