കൊച്ചി: “എരപ്പാളി’ എന്ന് അധിക്ഷേപിച്ച എസ്എന്‍ഡിപി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മറുപടിയുമായി കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരൻ. തന്നെ അവഹേളിച്ച വെള്ളാപ്പള്ളി നടേശൻ സ്വയം പരിഹാസ്യനായി. വെള്ളാപ്പള്ളിയുടെ വിമർശനം സ്വന്തം നിലവാരത്തിന്റേയും സംസ്കാരത്തിന്റേയും പ്രതിഫലനമെന്നും സുധീരൻ പറഞ്ഞു.
പറവൂര്‍ കുഞ്ഞിത്തൈ എസ്എന്‍ എല്‍പി സ്കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടന വേദിയില്‍ വച്ചായിരുന്നു വെള്ളാപ്പള്ളിയുടെ അധിക്ഷേപം. തന്നെ ജയിലില്‍ അടയ്ക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് കത്തെഴുതിയ ആളാണ് സുധീരന്. സുകുമാരന്‍ നായര്‍ ആയിരുന്നെങ്കില്‍ സുധീരന് അങ്ങനെ ചെയ്യുമായിരുന്നോയെന്നും വെള്ളാപ്പള്ളി ചോദിച്ചിരുന്നു.