വൈക്കം: നഗരത്തിലെ പടിഞ്ഞാറെനടയിൽ കച്ചേരികവലയ്ക്ക് സമീപത്തായി പ്രവർത്തിക്കുന്ന ആനന്ദഭവൻ ഹോട്ടലിനു തീപിടിച്ചു. മൂന്നു നിലകളുള്ള ഹോട്ടൽ ഭാഗികമായി കത്തിനശിച്ചു. അടുക്കളയിൽ നിന്ന് ചിമ്മിനി വഴിയാണ് തീപടർന്നത്. ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ ദുരന്ത മൊഴിവായി.
അടുക്കളയുടെ മുകളിലെ റുഫ്, ഗ്ലാസുകൾ എന്നിവ കത്തി നശിച്ചു. സമീപത്തെ ഒരു കടയിലേക്ക് തീ പടർന്നെങ്കിലും ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് അണച്ചതിനാൽ വലിയ തോതിൽ നാശനഷ്ടമുണ്ടായില്ല.
രാവിലെ 8.45നായിരുന്നു സംഭവം.. വൈക്കത്തെയും കടുത്തുരുത്തിയിലേയും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്.