ജയ്പുർ: ബോളിവുഡിന്റെ മസിൽമാൻ സൽമാൻ ഖാന് അധോലോക നായകന്റെ വധഭീഷണി. അനേകം ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്നോയിയാണ്കൊ ല്ലുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നത്.
ഒരു കേസുമായി ബന്ധപ്പെട്ട് ബിഷ്നോയിയെ ജോധ്പുർ കോടതിയിൽ എത്തിപ്പോഴായിരുന്നു വധഭീഷണി. ജോധ്പൂരിലുണ്ടെങ്കില്‍ സല്‍മാനെ വധിക്കും. തങ്ങളുടെ തനിനിറം സൽമാൻ അറിയും എന്നായിരുന്നു ബിഷ്നോയിയുടെ ഭീഷണി. ഇതേത്തുടർന്ന് സല്‍മാന്റെ സുരക്ഷ ശക്തമാക്കി.
1998ലെ മാൻ വേട്ടക്കേസുമായി ബന്ധപ്പെട്ടാണ് ഭീഷണിയെന്നാണ് സൂചന. കൊലപാതകം, മോഷണം തുടങ്ങി ഇരുപതിലധികം കേസുകൾ ബിഷ്നോയിക്കെതിരെ നിലവിലുണ്ട്.