പതിമൂന്നാമത്തെ പണിമുടക്ക് ..!  വാഹന വാടക നൽകിയില്ല; കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​ ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും നി​ല​ച്ചു

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​നി​ലെ തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം ഉ​ൾ​പ്പ​ടെ വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി ദേ​ശീ​യ​പാ​ത വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ വീ​ണ്ടും നി​ല​ച്ചു.പാ​ത നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ക​രാ​ർ ക​ന്പ​നി​ക​ൾ വാ​ട​ക​ക്ക് എ​ടു​ത്തി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ൾ കു​ടി​ശ്ശി​ക​യെ തു​ട​ർ​ന്ന് ഓ​ട്ടം നി​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​ണി​ക​ളെ​ല്ലാം ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ സ്തം​ഭി​ച്ച​ത്. ഭീ​മ​മാ​യ വാ​ട​ക കു​ടി​ശി​ക ന​ൽ​കാ​തെ ഇ​നി വാ​ഹ​ന​ങ്ങ​ൾ ഒ​ടി​ക്കി​ല്ലെ​ന്ന് നി​ല​പാ​ടി​ലാ​ണ് വാ​ഹ​ന ഉ​ട​മ​ക​ൾ.

തു​ര​ങ്ക പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ത്രം ഇ​രു​പ​ത് വാ​ഹ​ന​ങ്ങ​ൾ​ക്ക് 60 ല​ക്ഷം രൂ​പ വാ​ട​ക​യി​ന​ത്തി​ൽ ന​ൽ​കാ​നു​ണ്ട്. ഈ​മാ​സം നാ​ലാം തീ​യ​തി വാ​ട​ക കു​ടി​ശ്ശി​ക​യെ​ല്ലാം തീ​ർ​ക്കാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ ക​ന്പ​നി​ക​ൾ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. ഇ​ത് ലം​ഘി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് തു​ര​ങ്ക​പാ​ത നി​ർ​മാ​ണം ന​ട​ത്തു​ന്ന പ്ര​ഗ​തി ക​രാ​ർ ക​ന്പ​നി​യു​ടെ​യും ആ​റു​വ​രി റോ​ഡ് വി​ക​സ​നം ന​ട​ത്തു​ന്ന മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി​യു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ഓ​ട്ടം നി​ർ​ത്തി​വെ​ച്ച​ത്.

പ​ല​ത​വ​ണ തീ​യ​തി​ക​ൾ മാ​റ്റി പ​റ​ഞ്ഞ് വാ​ട​ക കി​ട്ടാ​താ​യ​പ്പോ​ഴാ​ണ് വാ​ഹ​ന ഉ​ട​മ​ക​ളും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യും ക​രാ​ർ ക​ന്പ​നി പ്ര​തി​നി​ധി​ക​ളു​മാ​യി വാ​ഹ​ന ഉ​ട​മ​ക​ൾ ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് എ​ല്ലാ വ​ർ​ക്കു​ക​ളും ത​ട​സ​പ്പെ​ടു​ത്തി ആ​റു​വ​രി​പാ​ത നി​ർ​മാ​ണം പൂ​ർ​ണ​മാ​യും നി​ല​ച്ച​ത്. മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ ക​ഐം​സി , തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം സ​ബ് ക​രാ​ർ എ​ടു​ത്തി​ട്ടു​ള്ള പ്ര​ഗ​തി എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​ക്ക് 60 കോ​ടി​രൂ​പ ന​ൽ​കാ​നു​ണ്ട്.

പ്ര​ഗ​തി ക​ന്പ​നി ഓ​ണ്‍ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും തു​ര​ങ്ക​പ്പാ​ത നി​ർ​മാ​ണം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​യെ​ങ്കി​ലും ഇ​നി​യും ക​ഐം​സി​യി​ൽ നി​ന്നും പ​ണം കി​ട്ടാ​തെ പ​ണി ന​ട​ത്താ​നാ​കി​ല്ലെ​ന്ന് പ്ര​ഗ​തി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ആ​ദ്യ തു​ര​ങ്ക​പാ​ത​യി​ലെ ഇ​ല​ക്ട്രി​ക് വ​ർ​ക്കു​ക​ളും ഡ്രൈ​നേ​ജ് പ​ണി​ക​ളും ഇ​ന്ന​ലെ മു​ത​ൽ ത​ട​സ്സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ജ​നു​വ​രി​യി​ൽ ആ​ദ്യ തു​ര​ങ്ക​ത്തി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​നി അ​ത് ന​ട​ക്കു​മോ എ​ന്ന് പ​റ​യാ​നാ​കി​ല്ല.

ര​ണ്ടാ​മ​ത്തെ തു​ര​ങ്ക​പാ​ത നി​ർ​മാ​ണം എ​ഴു​പ​ത് ശ​ത​മാ​നം മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​യി​ട്ടു​ള്ള​ത്. ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്നാ​ണ് മെ​യി​ൻ ക​രാ​ർ ക​ന്പ​നി​യാ​യ കെ.​എം.​സി. അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണം തു​ട​ങ്ങി ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത് പ​തി​മൂ​ന്നാ​മ​ത്തെ ത​വ​ണ​യാ​ണ് പ​ണി​ക​ൾ നി​ർ​ത്തി​വെ​ക്കു​ന്ന​ത്.

Related posts