സിൻഡ്രല, ജാസ്മിൻ, ഏരിയൽ… ഡിസ്നിയുടെ ഈ നായികാ കഥാപാത്രങ്ങളെ ആർക്കാണിഷ്ടമല്ലാത്തത്. നിരവധി സിനിമകളിലും കഥകളിലും കേന്ദ്രകഥാപാത്രങ്ങളായി മാറിയ ഈ രാജകുമാരിമാർക്കെല്ലാം കാഴ്ചയിൽ ഒരു സമാനതയുണ്ട്: ഇവരെല്ലാം അണിഞ്ഞിരിക്കുന്നത് നീലക്കുപ്പായം! എന്തുകൊണ്ടാണ് എല്ലാ നായികമാർക്കും ചിത്രകാരൻ നീലനിറത്തിലുള്ള കുപ്പായം കൊടുത്തത് എന്നത് ഇത്രനാളും ഉത്തരമില്ലാതെ ചോദ്യമായിരുന്നു.
എന്നാൽ, ഇപ്പോഴാകട്ടെ വിഖ്യാത ചിത്രകാരൻ കിസ്റ്റഫർ കെയ്ൻ ആ രഹസ്യം പുറത്തുവിട്ടു. സന്മനസിന്റെയും നിഷ്കളങ്കതയുടെയും പ്രൗഢിയുടേയും നിറമായതിനാലാണ് നായികമാർക്ക് നീല നിറത്തിലുള്ള കുപ്പായം കൊടുത്തത്… ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. നീലനിറത്തോടു പ്രിയമുള്ളവർക്ക് ആ ഇഷ്ടം കൂടാൻ അങ്ങനെ ഒരു കാരണംകൂടി!