ആലപ്പുഴയിലും പെണ്‍വാണിഭ സംഘം സജീവം! ഇടപാടുകാരുമായി ബന്ധപ്പെടുന്നത് ചന്ദനക്കാവ് സ്വദേശിയായ യുവതി; സംഘത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള യുവതികളും

ആ​ല​പ്പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ൽ പെ​ണ്‍​വാ​ണി​ഭ സം​ഘം സ​ജീ​വ​മാ​യ​താ​യി ആ​രോ​പ​ണം. മു​ല്ല​യ്ക്ക​ൽ ഒ​രു തി​യേ​റ്റ​റി​നു സ​മീ​പം ത​ന്പ​ടി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള യു​വ​തി​ക​ള​ട​ക്കം ഇ​വ​രു​ടെ ശൃം​ഖ​ല​യി​ലു​ണ്ട്.

ച​ന്ദ​ന​ക്കാ​വ് സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് ഇ​ട​പാ​ടു​കാ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​ത്. പ്ര​ദേ​ശ​ത്തെ ഹോ​ട്ട​ലി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യാ​ണ് യു​വ​തി​ക​ൾ ത​ന്പ​ടി​ക്കു​ന്ന​ത്. ഇ​വി​ടെ എ​ത്തു​ന്ന​വ​രെ പാ​തി​ര​പ്പ​ള്ളി​യി​ലെ ഒ​രു കേ​ന്ദ്ര​ത്തി​ലേ​ക്കാ​ണ് കൊ​ണ്ടു​പോ​കു​ന്ന​ത്.

ഇ​തി​നാ​യി ഓ​ട്ടോ​റി​ക്ഷ​ക​ൾ മു​ത​ൽ ഇ​ന്നോ​വ കാ​ർ​വ​രെ സ്ഥ​ല​ത്തു​ണ്ട്. ഓ​ണ്‍​ലൈ​നി​ലു​ടെ​യാ​ണ് ഇ​വ​ർ ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് സൂ​ച​ന. സം​ഘ​ത്തെ​ക്കു​റി​ച്ച് പി​ങ്ക് പോ​ലീ​സി​ലു​ൾ​പ്പ​ടെ വി​വ​രം ന​ൽ​കി​യി​ട്ടും പ​രി​ശോ​ധ​ന​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ന്ന് പ്ര​ദേ​ശ​ത്തെ വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു.

Related posts