ഹരിപ്പാട്: യുഡിഎഫ് സർക്കാരിന്റെ കാലത്ത് നടന്ന പോലിസ് നിയമന തട്ടിപ്പിൽ ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല പങ്ക് ആന്വേഷിക്കണമെന്ന് സിപിഐ ഹരിപ്പാട് മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സർക്കാർ അന്വേഷണം ത്വരിതപ്പെടുത്തി കുറ്റക്കാർക്കെതിരെ കർശന ശിക്ഷാ നടപടികൾ സ്വീകരിക്കണം.
ഹരിപ്പാട് മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങൾ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുകയാണ്. മഴക്കാലം കഴിഞ്ഞയുടൻ തന്നെ രൂക്ഷമായ വരൾച്ചയാണ്. ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിച്ചും വിവിധ കുടിവെള്ള പദ്ധതികൾ സമയബന്ധിതമായി പൂർത്തികരിച്ചും കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തിയും കുടിവെള്ള ക്ഷാമത്തിന് ശ്വാശ്വതമായ പരിഹാരം കാണുന്നമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
കുമാരപുരത്ത് നടന്ന സമ്മേളനം സെക്രട്ടറിയായി കെ. കാർത്തികേയനെ തെരഞ്ഞെടുത്തു. മണ്ഡലം കമ്മിറ്റി അംഗങ്ങളായി പി.ബി. സുഗതൻ, യു. ദിലീപ്, ഒ.എ. ഗഫൂർ , മഞ്ജു വിജയൻ, വി. രാമകൃഷ്ണൻ, കാത്തിരത്ത് ഗോപാലകൃഷ്ണൻ, ടി.കെ അനിരുദ്ധൻ ,വടക്കടം സുകുമാരൻ, ഭാസ്ക്കരപിള്ള, ഗോപി ആലപ്പാട്, ജി.വിശ്വമോഹനൻ, അന്പു വർഗീസ് വൈദ്യൻ, സി.ബി സുഭാഷ്, ശ്രീമോൻ പള്ളിക്കൽ, ആർ മുരളി കുമാർ, സി.വി.രാജീവ്, എം.മുസ്തഫ, സി.ബിജു ,പി.ഹരികുമാർ ,ജി.സിനു, അർച്ചനാദിലീപ്, ആർ.പ്രസാദ് എന്നിവരെയും തിരഞ്ഞെടുത്തു.