പ്രവാസിയായ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊന്നതിന് ശേഷം യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടിയതായി പരാതി. രാജസ്ഥാനിലെ ചിഡാവ ജില്ലയിലെ കിഷോര്‍പുര സ്വദേശിനിയായ മനീഷയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ശേഷം കാമുകനോടൊപ്പം ഒളിച്ചോടിയത്. കഴിഞ്ഞ ആഴ്ചയാണ് യുവതിയുടെ ഭര്‍ത്താവ് സന്തോഷ് ജംഗീറിനെ വീട്ടിനുള്ളിലെ മുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്.
ഇദ്ദേഹം ഏറെ കാലമായി ദുബായിലായിരുന്നു ജോലി ചെയ്ത് വന്നിരുന്നത്. ഇക്കാലയളവിലാണ് വീട്ടിലെ ഡ്രൈവറായ ബല്വാനുമായി മനീഷ പ്രണയത്തിലാവുന്നത്. മൂന്ന് മാസം മുന്‍പ് യുവതി ഡ്രൈവറോടൊപ്പം ഒളിച്ചോടിയിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പൊലീസ് ഇവരെ കണ്ടെത്തി.
ഈ സംഭവത്തില്‍ ബല്‍വാനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിനുള്ള പ്രതികാരമായാണ് ബല്‍വാന്‍ കെലപാതകം ആസുത്രണം ചെയ്തതെന്ന് കരുതപ്പെടുന്നു. സന്തോഷിന്റെ വീട്ടുകാരുടെ പരാതിയിലാണ് പൊലീസ് ഭാര്യക്കും കാമുകനുമെതിരെ കേസെടുത്തിട്ടുള്ളത്. പ്രതികള്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.