അതിരപ്പിള്ളി: ചാലക്കുടി മലക്കപ്പാറ റോഡിന്റെ അരികിൽ സിദ്ധൻ പോക്കറ്റ ഭാഗത്ത് കാട്ടാന പ്രസവിച്ചു.ഇന്നലെ രാവിലെ ഏഴ് മണിയോടെ വനം വകുപ്പ് വാച്ചർമാർ വന്നപ്പോൾ ആനക്കുട്ടം റോഡിൽ നിന്ന് മാറാതെ നില്ക്കുന്നത് കണ്ടു.തുടർന്ന് നോക്കിയപ്പോഴാണ് റോഡരികിൽ തള്ളയാനയും കുഞ്ഞും നില്ക്കുന്നത് കണ്ടത്.വനപാലകരെ വിവരമറിയിക്കുകയായിരുന്നു.
ഏഴരയോടെ ആനക്കുട്ടവും തള്ളയാനയും കുഞ്ഞും റോഡരികിൽ നിന്ന് കാട്ടിലേക്ക് കയറിപ്പോയി.ഇന്നലെ പുലർച്ചെയായിരുന്നു ആന പ്രസവിച്ചതെന്നാണ് നിഗമനം. ഇന്നലെ സഞ്ചാരികളുടെ നല്ല തിരക്കുള്ള ദിവസമായിരുന്നതിനാൽ ആനകളെ കാണുന്ന സഞ്ചാരികൾ പുറത്തിറങ്ങിയാൽ ആനകൾ അക്രമകാരികളാകാൻ സാധ്യതയുള്ളതിനാൽ ഈ മേഖലയിൽ വനപാലകർ പട്രോളിംഗ് നടത്തി.
പതിനൊന്നരവരെ ആനകൾ ഈ പ്രദേശത്ത് നിന്നിരുന്നെങ്കിലും പിന്നീട് കാട്ടിലേക്ക് കയറിപ്പോയി.ഒരു വർഷം മുൻപ് ആനക്കയം മേഖലയിൽ സമാനമായ രീതിയിൽ റോഡരികിൽ ആന പ്രസവിച്ചിരുന്നു.