കരുനാഗപ്പള്ളി: കുലശേഖരപുരംഗ്രാമ പഞ്ചായത്തിൽ കുടുംബശ്രീ സംവിധാനം രാഷ്ട്രിയ വൽക്കരിച്ചു കൊണ്ടു പോകാൻ അനുവദിക്കുകയില്ലായെന്ന് ഡി സി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. കുലശേഖരപുരം പഞ്ചായത്തിന്റ് ജനദ്രോഹ നയങ്ങൾക്കെതിരെ കുലശേഖരപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അവർ.
പഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ അനർഹരെ തിരികി കയറ്റി നെറികെട്ട ഭരണവുമായിട്ടാണ് കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് മുന്നോട്ടു പോകുന്നത്. ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ യൂണിറ്റുകൾക്ക് അഫിലിയേഷൻ നൽകാതെയും പുതിയാതായി രജിസ്ടേഷനു വേണ്ടി അപേക്ഷിച്ചിട്ടുള്ള യുണിറ്റുകൾക്ക് തങ്ങളുടെ പാർട്ടിയുടെ പാർശ്വവർത്ഥികളല്ല എങ്കിൽ രജിസ്ട്രേഷൻ നൽകാതെയും പോകുന്നു.
അടുത്ത കാലത്ത് നടപ്പിലാക്കിയ ലൈഫ് പദ്ധതിയിൽ നൂറ് ശാതമാനം അർഹതയുള്ളവരെ ലിസ്റ്റിൽ ഉൾപ്പെടുത്താതെ അനർഹരെ ഉൾപ്പെടുത്തി വൻ അഴിമതിയാണ് നടത്തിയിട്ടുള്ളത്. യുപിഎ ഗവൺമെന്റിന്റെ ദാരിദ്ര്യം ഇല്ലാതാക്കൻ വേണ്ടി കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി കഴിഞ്ഞ ഒരു വർഷമായി ഈ പഞ്ചായത്തിൽ നടക്കുന്നില്ല.
ബന്ധപ്പെട്ട അധികാരികൾ ശ്രദ്ധിക്കണമെന്നു പഞ്ചായത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള അഴിമതികൾക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രാഷ്ടിയ പരമായും നിയമപരമായും നേരിടുമെന്നു ബിന്ദുകൃഷ്ണ പറഞ്ഞു.
കുലശേഖരപുരം മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അശോകൻ കുറുങ്ങപ്പള്ളി അധ്യക്ഷത വഹിച്ചു. യു ഡി എഫ് ചെയർമൻ തൊടിയുർ രാമചന്ദ്രൻ, ഡിസിസി ജന.സെക്രട്ടറി മരായ കെ.രാജശേഖരൻ ,ലീല കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് നിലികുളം സദാനന്ദൻ, ഹൗസ് ഫൈഡ് ചെയർമൻ ഇബ്രഹിംകുട്ടി, കെ.എസ്.പുരം സുധീർ, കളരിക്കൽ ജയപ്രകാശ് ,എൻ.രാജു ,ബിനി അനിൽ ,ശിവപ്രസാദ്, അലാവുദ്ദീൻ കരുകുന്നേൽ, പെരുമാനുർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.