സെക്രട്ടറിയേറ്റ് പടിക്കൽ നിന്ന് എസ്ഐ സാറിനൊപ്പം കാമറ..!  ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ല്‍ ഹൈ​ടെ​ക്കാ​കാ​ന്‍ യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ കാ​മ​റ​യു​മാ​യി പോ​ലീ​സ്;  ആദ്യഘട്ടം തിരുവനന്തപുരത്തും എറണാകുളത്തും

സ്വ​ന്തം ലേ​ഖ​ക​ന്‍
കോ​ഴി​ക്കോ​ട്: ക്ര​മ​സ​മാ​ധാ​ന​പാ​ല​ന​ത്തി​ല്‍ ഹൈ​ടെ​ക്കാ​കാ​ന്‍ യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ കാ​മ​റ​യു​മാ​യി പോ​ലീ​സ്. ബ്രോ​ഡ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​മു​ള്ള കാ​മ​റ​ക​ളാ​ണ് യൂ​ണി​ഫോ​മി​നു​ള്ളി​ല്‍ ഘ​ടി​പ്പി​ക്കു​ക.​പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ബ്രോ​ഡ് കാ​സ്റ്റിം​ഗ് ക​ണ്‍​സ​ള്‍​ട്ട​ന്‍റ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന ക​മ്പ​നി​യാ​ണ് കാ​മ​റ​ക​ള്‍ നി​ര്‍​മി​ച്ചു​ന​ല്‍​കി​യ​ത്. ലൈ​വ് സ്ട്രീ​മിം​ഗാ​ണ് കാ​മ​റ​ക​ളു​ടെ പ്ര​ധാ​ന സ​വി​ശേ​ഷ​ത.

4-ജി ​സിം ഉ​പ​യോ​ഗി​ച്ച് ദൃ​ശ്യ​ങ്ങ​ളും ശ​ബ്ദ​വും ജി​എ​സ്എം സം​വി​ധാ​നം വ​ഴി ക​ണ്‍​ട്രോ​ള്‍ റൂ​മി​ലേ​ക്കോ, ആ​വ​ശ്യ​മു​ള്ള മ​റ്റേ​തെ​ങ്കി​ലും കേ​ന്ദ്ര​ത്തി​ലേ​ക്കോ അ​യ​ക്കാം. ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന വേ​ള​യി​ല്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, റേ​ഞ്ച് ഐ​ജി, എ​ഡി​ജി​പി, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ര്‍​ക്ക് ഈ ​ദൃ​ശ്യ​ങ്ങ​ള്‍ കാ​ണാ​നും ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ത​ല്‍​സ​മ​യം ന​ല്‍​കാ​നും സാ​ധി​ക്കും.

പു​ഷ് ടു ​ടാ​ക് സം​വി​ധാ​നം വ​ഴി സീ​നി​യ​ര്‍ ഓ​ഫീ​സ​ര്‍​ക്ക് കാ​മ​റ ഘ​ടി​പ്പി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റോ​ടും തി​രി​ച്ചും ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​ന്‍ ക​ഴി​യും.ഒ​രു ഗൂ​പ്പി​നു​ള്ളി​ല്‍​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് എ​ളു​പ്പം വി​വ​ര​ങ്ങ​ള്‍ ന​ല്‍​കാ​ന്‍ ക​ഴി​യു​മെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത.​ഇ​തോ​ടെ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​കും.ഇ​വ​യ്ക്കു പു​റ​മേ 64-ജി​ബി മെ​മ്മ​റി​യു​ള്ള കാ​മ​റ​ക​ളി​ല്‍ ഓ​ഡി​യോ- വീ​ഡി​യോ റെ​ക്കോ​ര്‍​ഡിം​ഗ് സൗ​ക​ര്യ​മു​ള്‍​പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​വും ഉ​ണ്ട്.

ഓ​രോ ദി​വ​സ​ത്തെ​യും റി​ക്കോ​ര്‍​ഡിം​ഗ് അ​ത​തു ദി​വ​സം ത​ന്നെ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ ശേ​ഖ​രി​ക്കു​ന്ന​തി​നും പി​ന്നീ​ടു​ള്ള വി​ശ​ക​ല​ന​ത്തി​ന് ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. പോ​ലീ​സ് പ്ര​വ​ര്‍​ത്ത​നം കൂ​ടു​ത​ല്‍ സു​താ​ര്യ​മാ​ക്കു​ക എ​ന്ന​തു കൂ​ടി​യാ​ണ് ല​ക്ഷ്യം. തി​രു​വ​ന​ന്ത​പു​ര​ത്തും എ​റ​ണാ​കു​ള​ത്തു​മാ​ണ് പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

Related posts