തകർത്തു..തിമിർത്തു..പൊളിച്ചു..! കാണികൾക്ക് നവ്യാനുഭവമായി  മന്ത്രി ജി സുധാകരന്‍റെ വരികൾക്കൊപ്പം ചുവട് വച്ച് എംപിയും എംഎല്‍എയും; ആലപ്പുഴ ജില്ലാസമ്മേളനത്തിലെ തിരുവാതിരയിലാണ് പ്രതിഭാഹരിയും സുജാതയും പങ്കെടുത്തത്

കാ​യം​കു​ളം: മ​ന്ത്രി ജി.സുധാകരൻ ര​ചി​ച്ച പാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ​യും മു​ൻ എം​പി​യു​മ​ട​ങ്ങു​ന്ന അം​ഗ​ന​മാ​രു​ടെ സം​ഘം ചു​വ​ടു​വ​ച്ച മെ​ഗാ​തി​രു​വാ​തി​ര വേ​റി​ട്ട​താ​യി. സി​പി​എം ആ​ല​പ്പു​ഴ ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി ദേ​ശീ​യ പാ​ത​യോ​ര​ത്തെ കാ​യം​കു​ളം ഗോ​കു​ലം മൈ​താ​നി​യി​ലാ​ണ് ക​സ​വ് മു​ണ്ടും മു​ല്ല​പ്പൂ​വും ചൂ​ടി​യെ​ത്തി​യ എ​ഴു​നൂ​റോ​ളം വ​രു​ന്ന മ​ങ്ക​മാ​ർ മെ​ഗാ​തി​രു​വാ​തി​ര​യി​ൽ ചു​വ​ടു​വ​ച്ച​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു തി​രു​വാ​തി​ര.

പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ വ​രി​ക​ൾ ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​മ്മ​യും സം​ഘ​വു​മാ​ണ് ആ​ല​പി​ച്ച​ത്. പാ​ട്ടി​ന്‍റെ വ​രി​ക​ൾ​ക്കൊ​പ്പം എം​എ​ൽ​എ പ്ര​തി​ഭാ ഹ​രി​യും മു​ൻ എം​പി സി.​എ​സ്. സു​ജാ​ത​യും ക​സ​വു​മു​ണ്ടു​ടു​ത്ത് അം​ഗ​ന​മാ​ർ​ക്കൊ​പ്പം മൈ​താ​നി​യി​ൽ ചു​വ​ടു​വ​ച്ച​തോ​ടെ കാ​ണി​ക​ൾ​ക്ക് ഇ​ത് ന​വ്യാ​നു​ഭ​വ​മാ​യി. ജി​ല്ല​യി​ലെ വി​വി​ധ ലോ​ക്ക​ൽ ക​മ്മ​റ്റി​ക​ളി​ൽ നി​ന്നു​മെ​ത്തി​യ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​രാ​യ വ​നി​ത​ക​ളും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളും,ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​ണ് തി​രു​വാ​തി​ര​യി​ൽ അ​ണി​നി​ര​ന്ന​ത്.

ആ​ല​പ്പു​ഴ​യു​ടെ ക​മ്മ്യു​ണി​സ്റ്റ് വി​പ്ല​വ ച​രി​ത്ര​വും, പു​ന്ന​പ്ര വ​യ​ലാ​ർ സ​മ​ര​വും, കേ​ര​ള​ത്തി​ന്‍റെ സാം​സ്ക്കാ​രി​ക പൈ​തൃ​ക​വും ഉ​ൾ​പ്പെ​ടു​ത്തി​യ വ​രി​ക​ളാ​യി​രു​ന്നു മ​ന്ത്രി ജി ​സു​ധാ​ക​ര​ൻ ചി​ട്ട​പ്പെ​ടു​ത്തി​യ​ത്. തി​രു​വാ​തി​ര കാ​ണാ​ൻ പാ​ർ​ട്ടി അ​ണി​ക​ൾ​ക്കൊ​പ്പം തി​രു​വാ​തി​ര ആ​സ്വാ​ദ​ക​രാ​യ നൂ​റു​ക​ണ​ക്കി​ന് കാ​ണി​ക​ളും മൈ​താ​നി​യി​ൽ എ​ത്തി​യി​രു​ന്നു. മു​കേ​ഷ് എം​എ​ൽ​എ നി​ല​വി​ള​ക്ക് കൊ​ളു​ത്തി​യാ​ണ് മെ​ഗാ തി​രു​വാ​തി​ര​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

 

Related posts