പാലക്കാട്: വി.ടി. ബൽറാം എംഎൽഎയ്ക്കെതിരായ കൈയേറ്റത്തിൽ പ്രതിഷേധിച്ച് വ്യാഴാഴ്ച തൃത്താലയിൽ യുഡിഎഫ് ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
ഇന്ന് രാവിലെ തൃത്താലയിൽ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ബൽറാമിനെതിരെയാണ് സിപിഎം പ്രതിഷേധമുണ്ടായത്. സിപിഎം പ്രവർത്തകർ എംഎൽഎയ്ക്കു നേരെ ചീമുട്ടയേറിഞ്ഞു. തുടർന്നു പ്രദേശത്ത് കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി.
ഇരുവിഭാഗവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. ഇരുവിഭാഗവും തമ്മിലുണ്ടായ കല്ലേറിലാണ് പോലീസുകാർക്ക് പരിക്കേറ്റത്. പ്രദേശത്ത് റോഡ് ഗതാഗതവും തടസപ്പെട്ടിരുന്നു.