മാ​ങ്കു​റ്റി​പ്പാ​ട​ത്ത് വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ അ​ട​യാ​ളം; കൊ​ട​ക​ര​യി​ൽ അ​ഞ്ച് കടകളിൽ മോഷണം;  അടയാളം കാണപ്പെടുന്നതിന് മുമ്പ് രണ്ടു നാടോടി സ്ത്രീകൾ വന്നിരുന്നതായി വീട്ടമ്മ പോലീസിനോട്

കൊ​ട​ക​ര: കൊ​ട​ക​ര​യി​ലെ ര​ണ്ടി​ട​ങ്ങ​ളി​ൽ ഇ​ന്ന​ലെ രാ​ത്രി മോ​ഷ​ണം ന​ട​ന്നു. പേ​രാ​ന്പ്ര മാ​ത്ത​ള സി​റ്റി​യി​ലു​ള്ള നാ​ലു വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലും കൊ​ട​ക​ര അ​ഴ​ക​ത്തു​ള്ള ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി ഓ​ഫീ​സി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.
മാ​ത്ത​ള സി​റ്റി​യി​ലെ ഒ​രേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന റേ​ഷ​ൻ ക​ട, പ​ല​ച​ര​ക്ക് ക​ട, സ്പെ​യ​ർ പാ​ർ​ട്സ് ക​ട, പി​വി​സി പൈ​പ്പു​ക​ൾ വി​ൽ​ക്കു​ന്ന ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മോ​ഷ​ണം.

ക​ട​ക​ളു​ടെ പൂ​ട്ടു​ക​ൾ പൊ​ളി​ച്ചാ​ണ് മോ​ഷ​ണം. പാ​ലി​യേ​ക്ക​ര ഡെ​ന്നി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റേ​ഷ​ൻ ക​ട​യി​ൽ നി​ന്ന് 700 രൂ​പ​യും പാ​ലി​യേ​ക്ക​ര ജെ​ന്നി​യു​ടെ പ​ല​ച​ര​ക്ക് ക​ട​യി​ൽ നി​ന്ന് 2500 രൂ​പ​യും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. പൊ​ട്ട​ത്തു​പ​റ​ന്പി​ൽ രാ​ജേ​ഷി​ന്‍റെ സ്പെ​യ​ർ​പാ​ർ​ട​സ് ക​ട കു​ത്തി​തു​റ​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. അ​ഴ​ക​ത്തു​ള്ള ശ്രീ​മോ​ൻ ഭാ​ര​ത് ഗ്യാ​സ് ഏ​ജ​ൻ​സി​യു​ടെ ഓ​ഫീ​സ് കു​ത്തി​തു​റ​ന്ന് അ​ക​ത്തു​ക​ട​ന്നെ​ങ്കി​ലും ഒ​ന്നും ന​ഷ്ട​പ്പെ​ട്ട​താ​യി വി​വ​ര​മി​ല്ല.

സി​സി​ ടി​വി കാമ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ള്ള മോ​ഷ്ടാ​ക്ക​ളു​ടെ ചി​ത്രം പോ​ലി​സ് പ​രി​ശോ​ധി​ച്ചു വ​രു​ന്നു​ണ്ട്. ബൈ​ക്കി​ൽ വ​ന്ന ര​ണ്ടു​പേ​ർ ് ഗ്യാ​സ് ഏ​ജ​ൻ​സ് ഓ​ഫീ​സ് കു​ത്തി​തു​റ​ക്കു​ന്ന​ത് കാമ​റ ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ട്. അ​തി​നി​ടെ കോ​ടാ​ലി മാ​ങ്കു​റ്റി​പ്പാ​ടം ശാ​ന്തി ന​ഗ​റി​നു സ​മീ​പ​ത്തെ കാ​ട്ടു​ങ്ങ​ൽ ശി​വ​രാ​ജ​ന്‍റെ വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്തു​ള്ള ഭി​ത്തി​യി​ൽ ക​ണ്ട അ​ട​യാ​ളം പ്ര​ദേ​ശ​വാ​സി​ക​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

പേ​ന കൊ​ണ്ട് വ​ര​ച്ചി​ട്ട നി​ല​യി​ലു​ള്ള അ​ട​യാ​ള​മാ​ണ് ശി​വ​രാ​ജ​ന്‍റെ വീ​ടി​ന്‍റെ ഭി​ത്തി​യി​ൽ ഇ​ന്ന​ലെ ക​ണ്ട​ത്. ഇ​ത് കാ​ണ​പ്പെ​ടു​ന്ന​തി​നു മു​ന്പാ​യി ര​ണ്ടു നാ​ടോ​ടി സ്ത്രി​ക​ൾ ഈ ​വീ​ട്ടി​ൽ വ​ന്നി​രു​ന്ന​താ​യി പ​റ​യു​ന്നു. നാ​ട്ടു​കാ​ർ പോ​ലി​സി​ൽ വി​വി​രം ന​ൽ​കി​യി​ട്ടു​ണ്ട്.

Related posts